ജീവിതത്തതിൽ വിജയിക്കാൻ ഈ ഒരൊറ്റ കാര്യം മതി

Inspirational Stories in Malayalam

Inspirational Stories in Malayalam: ഒരിക്കൽ ഒരു മനുഷ്യൻ ഒരു ആനത്താവളത്തിൽ കൂടി നടക്കുകയായിരുന്നു. അപ്പോൾ ആ  മനുഷ്യന്റെ കണ്ണിൽപ്പെട്ട അതിശയിപ്പിക്കുന്ന കാര്യം, ആനകളെ എല്ലാം ചങ്ങലക്കു പകരം ഒരു ചെറിയ കയർ മാത്രം ഉപയോഗിച്ച് കെട്ടിയിരിക്കുന്നു.

ഇത് കണ്ട ആ മനുഷ്യൻ അതിശയപ്പെട്ടു ആലോചിച്ചു, എന്ത് കൊണ്ട് ഇത്രയും ചെറിയ കയർ ഉപയോഗിച്ച് കെട്ടിയിട്ടും, ആ ആനകൾ  നിസാരമായി കെട്ട് പൊട്ടിച്ചു രക്ഷപെട്ടു പോകാത്തത്.

കൗതുകം പൂണ്ട ആ മനുഷ്യൻ അവിടുത്തെ ആനകളെ പരീശിലിപ്പിക്കുന്ന ആളിനോട് ചോദിച്ചു, “ഇത്ര ചെറിയ കയർ ഉപയോഗിച്ച് കെട്ടിയിട്ടും അത് എന്ത് കൊണ്ട് കേട്ട് പൊട്ടിച്ചു രക്ഷപെടാത്തതു “.

അപ്പോൾ ആ പരീശലകൻ പറഞ്ഞു, ” ഈ ആനകൾ കുഞ്ഞു ആയിരിക്കുമ്പോൾ മുതൽ ഈ ചെറിയ കയർ ഉപയോഗിച്ച് ആണ് കെട്ടിയതു.ആ പ്രായത്തിൽ ആ കയർ മതിയാരുന്നു. ആനകൾ വളർന്നു കഴിഞ്ഞപ്പോളും അത് വിശ്വസിക്കുന്നത് ആ കയർ അതിനു പൊട്ടിക്കാൻ കഴിയില്ല എന്നാണ്. അത് കൊണ്ട് അത് അതിനു ശ്രമിക്കാറുമില്ല “.

ആ ആനകൾ മനസ്സിൽ ഒരു വിശ്വാസം വച്ച് പുലർത്തുന്നു, അതിനു ആ കയറു പൊട്ടിക്കാൻ അതിന്റെ ശക്തിക്കു പറ്റില്ല എന്ന്.

ഇത് പോലെ ആണ് നമ്മളും, നമ്മളെ കൊണ്ട് കഴിയില്ല എന്ന് ലോകം ചെറുപ്പം മുതൽ പറയുമ്പോൾ നമ്മൾ അത് വിശ്വസിക്കുകയും, നമ്മൾ നമ്മൾ വിജയത്തിന് വേണ്ടി ശ്രെമിക്കുകയും ചെയ്യില്ല. നമ്മുടെ ഉള്ളിൽ ഉള്ള കഴിവ് കണ്ടെത്തി നമ്മൾക്ക് വിജയിക്കാൻ കഴിയും എന്ന് വിശ്വസിച്ചു പരിശ്രമിക്കുക ആണെങ്കിൽ വിജയം നമ്മടോപ്പം തീർച്ചയായും വരും.

Leave a Comment

Your email address will not be published. Required fields are marked *