
Motivation Malayalam: ഒരിക്കൽ ഒരു കോളേജിൽ ഒരു മനഃശാസ്ത്രജ്ഞൻ എങ്ങനെ പിരിമുറുക്കം കൈകാര്യം ചെയ്യാം എന്നതിനെ പറ്റി ഒരു ക്ലാസ് എടുക്കുക ആയിരുന്നു. അപ്പോൾ അദ്ദേഹം ഒരു ഗ്ലാസിൽ വെള്ളം നിറച്ചിട്ടു വിദ്യാർത്ഥികളോട് ചോദിച്ചു ഈ വെള്ളം ഉള്ള ഗ്ലാസിന് എത്ര ഭാരം ഉണ്ടാകും എന്ന്. അപ്പോൾ ചില വിദ്യാർത്ഥികൾ പറഞ്ഞു 6 അല്ലെങ്കിൽ 8 ഔൺസ് വരെ ഭാരം കാണും എന്ന് പറഞ്ഞു. ഉടൻ അദ്ദേഹം ആ വെള്ളം നിറഞ്ഞ ഗ്ളാസ് ഒരു വിദ്യാർത്ഥിയുടെ കൈയിൽ കൊടുത്തു.
എന്നിട്ടു ഇപ്പോൾ ഈ ഗ്ലാസിന് ഭാരം ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്ന് വിദ്യാർത്ഥി പറഞ്ഞു. അപ്പോൾ അദ്ദേഹം ആ വിദ്യാർത്ഥിയോട് ആ ഗ്ലാസ് കുറച്ചു നേരം അങ്ങനെ പിടിച്ചുകൊണ്ടു നിൽക്കാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ വിദ്യാർത്ഥിയുടെ കൈകൾ കഴക്കാനും, വേദനിക്കാനും തുടങ്ങി. ആ ഗ്ലാസ് അങ്ങനെ പിടിച്ചു കൊണ്ട് നിൽക്കാൻ ആ വിദ്യാർത്ഥിക്ക് കഴിഞ്ഞില്ല.
അപ്പോൾ ആ മനഃശാസ്ത്രജ്ഞൻ പറഞ്ഞു, ഇത് പോലെ ആണ് നിങ്ങളുടെ മനസും, ആദ്യം ചെറിയ പിരിമുറുക്കം നിങ്ങൾക്കു പ്രശ്നങ്ങളും, വേദനകളും തോന്നില്ല. എന്നാൽ അത് മനസ്സിൽ ദീർഖകാലം വച്ച് കൊണ്ട് ഇരികുകയാണെങ്കിൽ നിങ്ങൾക്കു അത് ബുദ്ധിമുട്ടു ഉണ്ടാക്കിയേക്കാം.
അതിനാൽ ഇത്തരം ചിന്തകൾ അപ്പോൾ തന്നെ മനസ്സിൽ നിന്ന് കളഞ്ഞിട്ടു ശുഭചിന്തകൾ നിരക്ക്, അത് നിങ്ങളെ വിജയത്തിലെത്തിക്കും.
nice
Adipoli
thank u