മൂല്യം എങ്ങനെ കണക്കാക്കുന്നു

Moral Stories in Malayalam Language

Moral Stories in Malayalam Language: ഒരു പ്രശസ്ത പ്രഭാഷകൻ ഒരു സെമിനാറിൽ സംസാരിക്കുക ആയിരുന്നു. അവിടെ 200 ആളുകൾ കൂടിയിരുന്നു. പ്രഭാഷണത്തിനിടക്ക് അദ്ദേഹം ഒരു 200 dollar എടുത്തു ഉയർത്തി.

എന്നിട്ടു ആ ജനക്കൂട്ടത്തോട് ചോദിച്ചു.’ ഈ 200 dollar ആർക്കു വേണം “.

അവിടെ കൂടിയിരുന്ന 200 പേരുടെയും കൈകൾ പൊങ്ങി. അവർക്കു വേണം എന്ന് ഓരോരുത്തർ പറഞ്ഞു.

അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞു ‘ഇത് ഞാൻ നിങ്ങളിൽ ഒരാൾക്ക് തരാം.’പക്ഷെ അതിനു മുൻപ് അദ്ദേഹം ആ 200 ഡോളർ കൈയിൽ ഇട്ട് ചുരുട്ടി അതിൽ നിറയെ ചുളിവ് വീണു.

തുടർന്ന് അദ്ദേഹം അവരോടു ചോദിച്ചു, ‘ഇനി ഇത് ആർക്കു വേണം’.  

അപ്പോഴും ആ 200 കൈകൾ ഉയർന്നു. എല്ലാവര്ക്കും അത് വേണം .

‘കൊള്ളാം ‘ അദ്ദേഹം പറഞ്ഞു. ‘ഇനി ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് കണ്ടോളു’ എന്ന് പറഞ്ഞു അദ്ദേഹം ആ ഡോളർ നിലത്തു ഇട്ടു തന്റെ കാലിലെ ഷൂ ഉപയോഗിച്ച് ചവിട്ടി ഞെരിച്ചു. അതിൽ നിറയെ ചെളിയായി.

തുടർന്ന് അദ്ദേഹം അവരോടു ചോദിച്ചു,’ ഇനി ഇത് ആർക്കു വേണം’. അപ്പോഴും ആ 200 കൈകൾ ഉയർന്നു. എല്ലാവര്ക്കും അത് വേണം എന്ന് പറഞ്ഞു. ഒരാൾക്ക് പോലും അത് വേണ്ടാത്തതായി ഇല്ല

അപ്പോൾ അദ്ദേഹം പറഞ്ഞു. ‘എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ , ഇതിൽ നിന്ന് ഒരു വലിയ പാഠം മനസിലാക്കാൻ ആണ് ഞാൻ ഇത് കാണിച്ചത്. ഈ ഡോളറിൽ ചുളുക്കം വീണിട്ടും , നിലത്തിട്ടു ചവിട്ടി അഴുക്കു പറ്റിയിട്ടും ആ ഡോളറിന്റെ മൂല്യം കുറയുന്നില്ല. എല്ലാവര്ക്കും അത് വേണം. ഇത് വെറും 200 ഡോളർ ആണ്.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ മുൻപ് പല അഴുക്കുകളും മറ്റു പല കാര്യങ്ങളും സംഭവിച്ചിരിക്കാം. അത് അറിഞ്ഞോ അറിയാതെയോ. നമ്മൾ പലപ്പോഴും തെറ്റായ തീരുമാനം എടുത്തിട്ടുണ്ടാകാം, ചിലപ്പോൾ ചില തെറ്റുകളിൽ കൂടി പോയിട്ടുണ്ടാകാം. അപ്പോൾ നമ്മുക്ക് സ്വയം തോന്നും, നമ്മൾ ഒരു വിലയും ഇല്ലാത്ത ആൾ ആണെന്ന്. എങ്കിൽ അങ്ങനെ അല്ല ,

നിങ്ങളുടെ കഴിഞ്ഞ കാലത്തിൽ നടന്ന കാര്യങ്ങൾ നിങ്ങളുടെ ഇപ്പോൾ ഉള്ള മൂല്യം കുറക്കുന്നില്ല. നിങ്ങൾ ഇപ്പോൾ എങ്ങനെ ആണോ അതിനു ആണ് പ്രാധാന്യം. വെറും ഡോളറിന്റെ വിലയ്ക്കു മൂല്യം കുറയുന്നില്ല എങ്കിൽ, അതിൽ എത്രയോ വലിയതായ മനുഷ്യജീവിതത്തിന് ഒരു മൂല്യവും കുറയുന്നില്ല. നിങ്ങൾ ഒരിക്കലും വിലയില്ലാത്തവരല്ല. ‘നിങ്ങൾ എല്ലാവരും വളരെ ‘special’ ആണ്. ഇത് ഒരിക്കലും മറക്കരുത്…

Leave a Comment

Your email address will not be published. Required fields are marked *