
Inspiration Story with Moral: ഒരു അച്ഛൻ ജോലിയെല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ, അദ്ദേഹത്തിന്റെ മകൻ അച്ഛനോട് ചോദിച്ചു, “അച്ഛാ , ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ”. അപ്പോൾ അവന്റെ അച്ഛൻ പറഞ്ഞു, ” ചോദിച്ചോളൂ, മകനെ, നിനക്ക് എന്താണ് അറിയേണ്ടത്”. അപ്പോൾ ആ മകൻ ചോദിച്ചു, ” അച്ഛന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും”. ഇത് കേട്ട അച്ഛന് ദേഷ്യം വന്നു, അദ്ദേഹം മകനോട് പറഞ്ഞു, ” അത് നീ അന്വേഷിക്കണ്ട കാര്യം അല്ല , നീ എന്തിനാണ് ഇത്തരം കാര്യങ്ങൾ ഒക്കെ അറിയുന്നത്”. അപ്പോൾ ആ മകൻ വീണ്ടും ചോദിച്ചു ,” എനിക്ക് അറിയണം , പറയു അച്ഛാ, ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ അച്ഛന് കിട്ടും”. അപ്പോൾ അച്ഛൻ പറഞ്ഞു, ” എനിക്ക് ഒരു മണിക്കൂറിൽ 500 രൂപ കിട്ടും.”
“ഓഹ് “, ആ മകന്റെ തല താഴ്ന്നു. പിന്നീട് അവൻ തല ഉയർത്തി വീണ്ടും അച്ഛനോട് ചോദിച്ചു, ” അച്ഛാ, എനിക്ക് ഒരു 300 രൂപ കടം തരുമോ”. അപ്പോൾ അച്ഛൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു, ” എനിക്ക് തോന്നി നീ എത്ര രൂപ മണിക്കൂറിൽ കിട്ടും എന്ന് ചോദിച്ചത്, നിനക്ക് ക്യാഷ് വാങ്ങി വല്ല കളിപ്പാട്ടങ്ങളോ, അത്പോലെ നിസാര കാര്യങ്ങളോ വാങ്ങി പണം കളയാൻ ആണെന്ന്. പോയി നിന്റെ മുറിയിൽ കിടന്നു ഉറങ്ങു, നീ ഇത്ര സ്വാർത്ഥൻ ആകാൻ പാടില്ല, ഞാൻ എല്ലാ ദിവസവും കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് നീ കാണുന്നില്ലേ, അത് കൊണ്ട് എനിക്ക് ഇത്തരം കുട്ടിക്കളികൾ ഇഷ്ടമല്ല”.
ആ കൊച്ചു കുട്ടി, വേഗം സങ്കടപ്പെട്ടു തന്റെ മുറിയിൽ ചെന്ന് വാതിലടച്ചു . അവന്റെ അച്ഛൻ ദേഷ്യപെട്ടു അവിടെ ഇരുന്നു കൊണ്ട് ചിന്തിച്ചു, “എങ്ങനെ ഉള്ള ചോദ്യം ചോദിച്ചു കാശ് കടം വാങ്ങാൻ അവനു എങ്ങനെ കഴിയുന്നു”.
കുറച്ചു കഴിഞ്ഞപ്പോൾ ആ അച്ഛന്റെ ദേഷ്യം എല്ലാം മാറി ശാന്തമായപ്പോൾ അദ്ദേഹം ചിന്തിച്ചു, ” ചിലപ്പോൾ എന്തെങ്കിലും ആവശ്യങ്ങൾക്ക് ആയിരിക്കുമോ മകൻ 300 രൂപ കടം ചോദിച്ചത്, ഈ അടുത്ത് എങ്ങും അവൻ കാശ് ആവശ്യപ്പെട്ടിട്ടില്ല.”. ആ അച്ഛൻ മകന്റെ മുറിയുടെ കതകു തുറന്നു അകത്തു കടന്നു ” നീ ഉറങ്ങു ആണോ മകനെ”. അപ്പോൾ ആ മകൻ പറഞ്ഞു, ” അല്ല അച്ഛാ, ഞാൻ ഉണർന്നു കിടക്കുവാണ്”.
“ഞാൻ കുറച്ചു ദേഷ്യപ്പെട്ടാണ് മകനോട് മുൻപ് പെരുമാറിയത്, ഇതാ നീ ചോദിച്ച 300 രൂപ”.
അപ്പോൾ ആ മകൻ സന്തോഷത്തോടെ എഴുന്നേറ്റു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” നന്ദി അച്ഛാ”.
തുടർന്ന് അവൻ തന്റെ തലയിണക്കിടയിൽ നിന്ന് കുറച്ചു ചുരുട്ടി വച്ചിരുന്ന കാശ് കൂടി എടുത്തു. ഇത് കണ്ടു കൊണ്ടിരുന്ന അച്ഛൻ വീണ്ടും ദേഷ്യപ്പെട്ടു , പക്ഷെ ആ മകൻ തന്റെ കൈയിൽ ചുരുട്ടി വച്ചിരുന്ന കാശിന്റെ കൂടെ അച്ഛൻ തന്ന ആ 300 രൂപ കൂടി വച്ച് എണ്ണി നോക്കി.,എന്നിട്ടു അച്ഛനെ നോക്കി.
അപ്പോൾ അച്ഛൻ ദേഷ്യത്തോടു,” നിന്റെ കയ്യിൽ വേറെ പണം ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനു എന്റെ കയ്യിൽ നിന്ന് പണം വാങ്ങി. “
അപ്പോൾ ആ മകൻ പറഞ്ഞു, “എന്റെ കൈയിൽ ഉള്ളത് തികയില്ലായിരുന്നു, ഇപ്പോൾ തികഞ്ഞു.”
തുടർന്ന് ആ മകൻ പറഞ്ഞു, ” അച്ഛാ ഇപ്പോൾ എന്റെ കൈയിൽ 500 രൂപ ഉണ്ട്, ഞാൻ ഇത് അച്ഛന് തന്നിട്ട് അച്ഛന്റെ ഒരു മണിക്കൂർ എനിക്ക് തരുമോ. നാളെ നേരത്തെ വന്നു എന്നോട് ഒപ്പം ചിലവഴിച്ചു , രാത്രിയിൽ ഭക്ഷണം കഴിക്കുമോ”. ഇത് കേട്ട ആ അച്ഛൻ സ്തംഭത്തിച്ചു നിന്ന്, തുടർന്ന് ആ അച്ഛന്റെ കണ്ണ് നിറഞ്ഞു.
ഇത് പലപ്പോഴും മിക്കവരുടെ ജീവിതത്തിൽ അവർ കഠിനാധ്വാനം ചെയ്തു പണം ഉണ്ടാക്കുന്നവർ ആയിരിക്കാം. എന്നാൽ പലപ്പോഴും നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആൾക്കാരോട് സമയം ചിലവഴിക്കാൻ മറന്നു പോകുന്നു. അതിനാൽ കുടുംബത്തിന് മുൻതൂക്കം കൊടുത്തു ജോലി ചെയ്യുക.
പണത്തിനു വേണ്ടി ജീവിക്കരുത്, ജീവിക്കാൻ വേണ്ടി പണം ഉണ്ടാക്കുക.