story blog malayalam

ഭർത്താവിനെ തിരഞ്ഞെടുക്കാനുള്ള Store.

Inspirational Moral Stories for Adults

Inspirational Moral Stories for Adults: ഒരു നഗരത്തിൽ ഒരു പ്രത്യേകത നിറഞ്ഞ പുതിയ വലിയ  Store തുടങ്ങി. ആ സ്റ്റോറിന്റെ പ്രത്യേകത അവിടെ നിന്നും സ്ത്രീകൾക്ക് പല ഗുണങ്ങൾ ഉള്ള ഏതെങ്കിലും ഒരു പുരുഷനെ ഭർത്താവായി തിരഞ്ഞെടുക്കാം എന്നുള്ളതാണ്. പക്ഷെ ഒരു നിബന്ധന ഉണ്ട്, ആ സ്റ്റോറിനു  ആറു നിലകളുണ്ട്. ഓരോ നിലയുടെയും വാതിൽക്കൽ അതിൽ ഉള്ള പുരുഷന്റെ വിവരണം എഴുതിയിട്ടുണ്ട്. ഇഷ്ടപെടുവാനെങ്കിൽ അകത്തു കയറി അവിടെ ഉള്ള ഏതെങ്കിലും പുരുഷനെ ഭർത്താവായി സ്വീകരിക്കാം. പക്ഷെ ഒരിക്കൽ മാത്രമേ ഒരു സ്ത്രീക്ക് ഈ സ്റ്റോർ സന്ദർശിക്കാൻ അനുവാദം ഉള്ളു. അതുപോലെ ഒരിക്കൽ അകത്തു കടന്നാൽ പിന്നീട് തിരിച്ചിറങ്ങി വേറെ ഗുണങ്ങളുള്ള പുരുഷന്മാരുടെ നിലകൾ സന്ദർശിക്കാൻ അനുവാദം ഇല്ല. അതിനാൽ വാതിൽക്കൽ നിന്ന് വായിച്ചു ഉറപ്പിച്ചിട്ടു വേണം അകത്തു കയറാൻ.

അങ്ങനെ അവിടെ ഒരു സ്ത്രീ എത്തി. അവരോടു നിബന്ധനകൾ എല്ലാം സ്റ്റോറിന്റെ ഉടമ പറഞ്ഞു.

അങ്ങനെ ഒരു ഭർത്താവിനെ തിരഞ്ഞെടുക്കാൻ ആ സ്ത്രീ പുറപ്പെട്ടു. ആദ്യം ഒന്നാം നിലയിൽ ഉള്ള വാതിൽക്കൽ എത്തി. അവിടെ ഇങ്ങനെ എഴുതിയിരുന്നു,

ഒന്നാം നില – ഇതിൽ ഉള്ള പുരുഷന്മാര്ർക് എല്ലാം നല്ല ജോലിയുണ്ട്.

പിന്നീട് ആ സ്ത്രീ രണ്ടാമത്തെ നിലയുടെ വാതിൽക്കൽ എത്തി. അവിടെ എഴുതിയിട്ടുള്ളത് ‘

രണ്ടാം നില- ഇതിൽ ഉള്ള പുരുഷന്മാർ നല്ല ജോലിയുള്ളവരും, മക്കളെ സ്നേഹിക്കുന്നവരും ആയിരിക്കും.

പക്ഷെ ആ സ്ത്രീ മൂന്നാം  നിലയുടെ വാതിൽക്കൽ എത്തി. അവിടെ ഇങ്ങനെ എഴുതിയിരുന്നു,

മൂന്നാം നില- ഇവിടെ ഉള്ള പുരുഷന്മാർ നല്ല ജോലിയുള്ളവരും, മക്കളെ സ്നേഹിക്കുന്നവരും, വളരെ സൗന്ദര്യമുള്ളവരായിരിക്കും.

ഇത് വായിച്ച ആ സ്ത്രീക്ക് ഇഷ്ടപ്പെട്ടു, പക്ഷെ മറ്റു നിലകളിൽ പോയി നോക്കാൻ തീരുമാനിച്ചു .

അങ്ങനെ ആ സ്ത്രീ നാലാമത്തെ നിലയുടെ വാതിൽക്കൽ എത്തി. അതിന്റെ വാതിൽക്കൽ ഇങ്ങനെ എഴുതിയിരുന്നു,

നാലാം നില- ഇവിടെയുള്ള പുരുഷന്മാർക്ക് ജോലിയുണ്ട്, മക്കളെ നന്നായി സ്നേഹിക്കും, കാണാൻ സുന്ദരന്മാര്, അതുപോലെ വീട്ടു ജോലിയിൽ സഹായിക്കും.

ഇത് വായിച്ച സ്ത്രീ വളരെ സന്തോഷിച്ചു , ഇതിൽ കയറാം എന്ന് തീരുമാനിച്ചു.

എന്നാൽ അവർ ഒരു നിമിഷം നിന്ന്, എന്നിട്ടു അടുത്ത് നിലയിലേക്ക് പോയി,

അഞ്ചാമത്തെ നിലയുടെ വാതിൽക്കൽ ഇങ്ങനെ എഴുതിയിരുന്നു,

അഞ്ചാം നില-  ഇവിടെയുള്ള പുരുഷന്മാർക്ക് നല്ല ജോലിയോട്, മക്കളെ നന്നായി സ്നേഹിക്കും, കാണാൻ സൗന്ദര്യം ഉള്ളവരായിരിക്കും, വീട്ടുജോലിയിൽ സഹായിക്കും, ഭാര്യയോട് വളരെ Romantic ആയിരിക്കും.

ഇത് വായിച്ച ആ സ്ത്രീ ഏറ്റവും സന്തോഷിച്ചു, ഇതിൽ തന്നെ കയറാം എന്ന് തീരുമാനിച്ചു.

പക്ഷെ ഒന്ന് നിന്ന് ആലോചിച്ചശേഷം അടുത്ത നിലയിലേക്ക് പോയി.

ആറാമത്തെ നിലയിലുടെ വാതിൽക്കൽ ഇങ്ങനെ എഴുതിയിരുന്നു;

നിങ്ങൾ ഈ നില സന്ദർശിക്കുന്ന 31,456,012 മത്തെ ആളാണ്. ഈ നിലയിൽ ഒരു പുരുഷന്മാരും ഇല്ല. സ്ത്രീകളെ പ്രീതിപ്പെടുത്താൻ അസാദ്ധ്യമാണെന്നതിന്റെ തെളിവായി മാത്രം ആണ് ഈ നില ഇവിടെ ഉള്ളത്.

നന്ദി, ഈ Store സന്ദർശിച്ചതിനു.

അങ്ങനെ ആ സ്ത്രീ വളരെ സങ്കടത്തോടെ അവിടെ നിന്ന് പോയി.

മനുഷ്യർ അങ്ങനെ ആണ്, ഗുണങ്ങൾ ധാരാളം കിട്ടിയാലും, അതിലും നല്ലതു ഉണ്ടോ എന്ന് അന്വേഷിച്ചു പോകും, അവസാനം കിട്ടിയ നല്ലതു പോലും കളയുകയും ചെയ്യും. പിന്നീട് പോയതിനെ കുറിച്ച് ദുഖിച്ചിട്ടു കാര്യമില്ല.

ആരും പരിപൂർണ്ണരല്ല.

Leave a Comment

Your email address will not be published. Required fields are marked *