Funny Short Stories-തമാശ കഥകൾ

funny short stories

Funny Short Stories: രസകരമായ തമാശ നിറഞ്ഞ കഥകൾ ഇവിടെ ഉൾകൊള്ളിക്കുന്നു.

ദൈവവും മനുഷ്യന്റെയും സംസാരം

ഒരു മനുഷ്യൻ ദൈവത്തോട് സംസാരിക്കുമ്പോൾ ചോദിച്ചു, ” ദൈവമേ, അങ്ങേയ്ക്കു ഒരു മില്യൺ വര്ഷം ആയി തോന്നും.

ഉടൻ ദൈവം പറഞ്ഞു, “മകനെ, എനിക്ക് അത് ഒരു മിനിറ്റ് പോലെ ഉള്ളു”

മനുഷ്യൻ: അങ്ങേക്ക്, ഒരു മില്യൺ ഡോളർ എത്ര ആയി തോന്നും .

ദൈവം പറഞ്ഞു, “മകനെ എനിക്ക് അത് ഒരു ചെറിയ ചില്ലറ പോലെ ഉള്ളു “

ആ മനുഷ്യൻ അവിടെ ഒരു സൂത്രം ഇറക്കി, ” എങ്കിൽ ദൈവമേ, എനിക്ക് കുറച്ചു ചില്ലറ കാശു തരുമോ”.

ഉടൻ ദൈവം പറഞ്ഞു: “അതിനെന്താണ്, ഒരു മിനിറ്റ് ഒന്ന് wait ചെയ്യൂ” .

ദൈവത്തിന്റെ ഒരു മിനിറ്റ് എത്ര ആയിരുന്നു എന്ന് മനസിലായ ആ മനുഷ്യൻ തന്റെ സൂത്രം ദൈവത്തോട് പറ്റില്ല എന്ന് മനസിലാക്കി അവിടെ നിന്നിട്ടു കാര്യം ഇല്ല എന്ന് മനസിലാക്കി ……

അടുത്ത കഥ താഴെ വായിക്കാം …

ഒരു വിമാനയാത്രയും Parachute ഉം

ഒരിക്കൽ ഒരു Doctor , ഒരു വക്കീൽ , ഒരു ചെറിയ കുട്ടിയും കൂടാതെ ഒരു മുതിർന്ന പുരോഹിതനും കൂടി ഒരു ചെറിയ വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു.

പെട്ടന്ന് ആ വിമാനത്തിന്റെ Engine തകരാറിലാവുകയും, ആ വിമാനം താഴേക്ക് പതിക്കുന്ന അവസ്ഥ ആവുകയും ചെയ്തു.

ഉടൻ ആ വിമാനത്തിന്റെ പൈലറ്റ് അവരോടു പറഞ്ഞു , വേഗം അവിടെ ഉള്ള parachute ഇട്ടു താഴേക്ക് ചാടികൊള്ളാൻ പറഞ്ഞു, എനിക്കിട്ടു തന്റെ parachute ഇട്ട് pilot താഴേക്ക് ചാടി.

നിർഭാഗ്യവശാൽ  അവിടെ ബാക്കി മൂന്ന് Parachute മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.

 ഉടൻ ഡോക്ടർ അതിൽ നിന്ന് ഒരെണ്ണം എടുത്തിട്ടു പറഞ്ഞു, “ഞാൻ ഒരു ഡോക്ടർ ആണ്, ഞാൻ എല്ലാവരുടെയും ജീവൻ രക്ഷിക്കുന്ന ആളാണ്, എനിക്ക് സമൂഹത്തിൽ ഇനിയും പലരുടെയും ജീവൻ രക്ഷിക്കാൻ ഉണ്ട് എന്ന് പറഞ്ഞു ഒരു parachute എടുത്തു താഴേക്കു ചാടി.

ഉടൻ ആ വക്കീൽ പെട്ടന്ന് ഒരു parachute എടുത്തിട്ട് പറഞ്ഞു, ഞാൻ ഒരു വക്കീൽ ആണ് , വക്കീലന്മാർ ലോകത്തിലെ ഏറ്റവും

മിടുക്കരായ ആൾകാർ ആണ്, അതിനാൽ ഞാൻ രക്ഷപെടുന്നു എന്ന് പറഞ്ഞു താഴേക്ക് ചാടി .

ബാക്കി ഒരു parachute മാത്രമേ ബാക്കി ഉള്ളു എന്ന് മനസിലാക്കിയ പുരോഹിതൻ ആ കുട്ടിയോട് പറഞ്ഞു,

” ഞാൻ വർഷങ്ങൾ ജീവിച്ച വ്യക്തി ആണ്, ഞാൻ ഇപ്പോൾ പ്രായം ആയി. നീ കൊച്ചു കുട്ടിയാണ് , നിനക്ക് ഇനിയും ധാരാളം ജീവിതം ബാക്കി ഉണ്ട്, അതിനാൽ നീ ബാക്കി ഉള്ള ഒരു parachute എടുത്തു താഴേക്ക് ചാടികൊള്ളാൻ പറഞ്ഞു.

ആ കൊച്ചു കുട്ടി ആ parachute എടുത്തു പുരോഹിതന്റെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു,

“അങ്ങ് പേടിക്കേണ്ട, ലോകത്തിലെ ഏറ്റവും മിടുക്കനായ ആ വക്കീൽ എന്റെ പുറത്തിടുന്ന School Bag ഇട്ടാണ് ചാടിയതു.”…..

അടുത്ത കഥ താഴെ വായിക്കാം …

കല്യാണം കഴിഞ്ഞുള്ള വർഷങ്ങൾ ..

കല്യാണം കഴിഞ്ഞ ആദ്യ വര്ഷം, പുരുഷൻ സംസാരിക്കും, സ്ത്രീ കേൾക്കും.

രണ്ടാം വര്ഷം,  സ്ത്രീ പറയും, പുരുഷൻ കേൾക്കും.

മൂന്നാം വര്ഷം, പുരുഷനും സ്ത്രീയും ഒരുപോലെ സംസാരിക്കും, അയല്പക്കത്തു ഉള്ളവർ കേൾക്കും…

അടുത്ത കഥ താഴെ വായിക്കാം ….

ഒരു കൊച്ചു കുട്ടിയുടെ ആകാംഷ

ഒരു കൊച്ചു കുട്ടി വളരെ ആകാംഷയോടെ അമ്മയോട് ചോദിച്ചു: അമ്മ, എന്തുകൊണ്ട് ആണ് അമ്മയുടെ മുടി ചിലതു വെളുത്തു ഇരിക്കുന്നത്?

അമ്മ ഈ അവസരം ഒന്ന് ശെരിക്കും ഉപയോഗിക്കാം എന്ന് കരുതി പറഞ്ഞു:

മോനെ, ഇത് നീ കാരണം ആണ്, നീ ചെയ്യുന്ന ഓരോ തെറ്റിന് അനുസരിച്ചു അമ്മയുടെ ഓരോ മുടി വീതം വെളുക്കും.

ഇത് കേട്ട ആ കൊച്ചു കുട്ടി വളരെ നിഷ്കളങ്കതയോടെ പറഞ്ഞു, ഓ, അപ്പോൾ തന്റെ അമ്മുമ്മയുടെ മുടി മുഴുവൻ വെളുത്തിരിക്കുന്നതിനു കാരണം ഇപ്പോൾ മനസിലായി…..

Leave a Comment

Your email address will not be published. Required fields are marked *

Share