4 കോളേജ് വിദ്യാർത്ഥികൾ

Malayalam Funny Stories

Malayalam Funny Stories: ഒരു രാത്രി, നാലു കോളേജ് Students രാത്രി party കഴിഞ്ഞു വളരെ വൈകി വന്നത്‌ കൊണ്ട് അവർക്കു പിറ്റെ ദിവസം നടക്കാനിരിക്കുന്ന, പരീക്ഷ ശെരിക്കും പഠിക്കാൻ കഴിഞ്ഞില്ല.  അപ്പോൾ അവർ രാവിലെ ഒരു സൂത്രം കണ്ടുപിടിച്ചു. അവർ അവരുടെ വസ്ത്രങ്ങളിൽ മണ്ണും, വാഹനത്തിനു ഉപയോഗിക്കുന്ന grease എന്നിവ  പുരട്ടി. അങ്ങനെ മുഷിഞ്ഞ വസ്ത്രം ഇട്ടു കൊണ്ട് അവർ പിറ്റേ ദിവസം അവരുടെ അധ്യാപകന്റെ അടുക്കൽ ചെന്ന് പറഞ്ഞു, ” ഞങ്ങൾ 4 പേരും ഇന്നലെ രാത്രി ഒരു വിവാഹ സൽക്കാരത്തിന് അത്യവശ്യം പോകേണ്ടി വന്നു. തിരിച്ചു വരുമ്പോൾ അവർ സഞ്ചരിച്ച കാറിന്റെ tyre പൊട്ടുകയും , അവർ ആ വാഹനം ഇവിടെ വരെ തള്ളി കൊണ്ട് വളരെ ക്ഷീണിതരായി വന്നിരിക്കുന്നത് കൊണ്ട് ഇന്നത്തെ പരീക്ഷക്ക് തയ്യാറാകാൻ പറ്റിയില്ല. “

അവരുടെ അധ്യാപകൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു, തുടർന്ന് അവർക്കു മൂന്ന് ദിവസം വിശ്രമം കൊടുത്തിട്ടു, നാലാം ദിവസം പരീക്ഷക്ക്‌ തയ്യാറായി വരണം എന്ന് പറഞ്ഞു. ആ വിദ്യാത്ഥികൾ അധ്യാപകനോട് നന്ദി പറയുകയും നാലാം ദിവസം പഠിച്ചു പരീക്ഷക്ക് വരാം എന്ന് പറഞ്ഞു. അവരുടെ സൂത്രം ഏറ്റു എന്ന് തമ്മിൽ പറഞ്ഞു അവർ താമസിക്കുന്ന ഹോസ്റ്റലിലേക്ക് പോയി.

നാലാം ദിവസം അവർ നന്നായി പഠിച്ചു പരീക്ഷക്ക് തയാറായി വന്നു. തങ്ങൾ പരീക്ഷ എഴുതാൻ തയ്യാറാണെന്ന് അദ്യാപകനോട് പറഞ്ഞു.

അപ്പോൾ ആ അദ്ധ്യാപകൻ പറഞ്ഞു ഇത് പ്രത്യേക പരീക്ഷ ആണ് . അതിനാൽ നിങ്ങൾ നാല് പേരും നാലു ക്ലാസ്റൂമിൽ ഇരുന്നു ആയിരിക്കും പരീക്ഷ എഴുതേണ്ടത് എന്ന് പറഞ്ഞു. വിദ്യാർത്ഥികൾ അത് സമ്മതിച്ചു. തങ്ങൾ  മൂന്ന് ദിവസം ശരിക്കും പഠിച്ചത് കൊണ്ട് നാല് ക്ലാസ്റൂമിൽ ഇരുന്നു പരീക്ഷ എഴുന്നതിൽ അവർക്കു പ്രശനം ഇല്ലായിരുന്നു.

അങ്ങനെ അവർ നാലു ക്ലാസ്റൂമിൽ പരീക്ഷക്ക് ഇരുന്നു. അദ്ധ്യാപകൻ അവർക്കു ചോദ്യപേപ്പർ കൊടുത്തു,

 ആ ചോദ്യം 100 മാർക്കു ഉള്ള രണ്ടു ചോദ്യം ഉള്ള ചോദ്യപേപ്പർ ആയിരുന്നു.

1 – നിങ്ങളുടെ പേര് –                                                                                (1 points )

2 – വാഹനത്തിന്റെ ഏതു Tyre ആണ് പൊട്ടിയത് ? –                       (99 points )

Options – (a ) മുന്നിലുള്ള വലത്തേ Tyre   (b) മുന്നിലുള്ള ഇടത്തെ Tyre  (c) പുറകിലെ വലതു Tyre  (d ) പുറകിലേ ഇടത്തെ Tyre.

                                                                      Total Marks-   100

പിന്നത്തെ കാര്യം പറയേണ്ടത് ഉണ്ടോ……

നാലു ക്ലാസ്സിൽ ഇരിക്കുന്ന നാലു പേരുടെയും അവസ്ഥ ഊഹിച്ചെടുക്കാവുന്നേതെ ഉള്ളു.

Leave a Comment

Your email address will not be published. Required fields are marked *