അച്ഛൻ മകൾക്കു കൊടുത്ത ഉപദേശം

malayalam moral story

Malayalam Moral Story- ഒരു മകൾ തന്റെ അച്ഛനോട് ഇങ്ങനെ പരാതി പറഞ്ഞു. “അച്ഛാ , എന്റെ ജീവിതം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പലതരം പ്രശ്നങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി വരുന്നു. അത് കാരണം തനിക്കു ഒരു സന്തോഷം ലഭിക്കുന്നില്ല. തന്റെ ജീവിതം വളരെ ദയനീയ സ്ഥിതിയിൽ ആണ് ഇപ്പോൾ പോകുന്നത്”.

ഇത് കേട്ട ഷെഫ് കൂടിയായ ആ അച്ഛൻ ഒന്ന് പുഞ്ചിരിച്ചു , എന്നിട്ടു തന്റെ മകളെ കൂട്ടി തന്റെ അടുക്കളയിലേക്കു പോയി.  തുടർന്ന് അദ്ദേഹം മൂന്ന് ചെറിയ പാത്രം എടുത്തു അതിൽ മൂന്നിലും വെള്ളം നിറച്ചു stovil വച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ആ വെള്ളം തിളക്കാൻ തുടങ്ങി. തുടർന്ന് അദ്ദേഹം ഒരു ഉരുളക്കിഴങ്ങു, പിന്നെ ഒരു മുട്ട. പിന്നീട് കുറച്ചു കാപ്പി കുരു എടുത്തു. ഇവ മൂന്നും അവിടെ തിളച്ചിരിക്കുന്ന മൂന്നു പാത്രങ്ങങ്ങളിൽ ആയി വെവ്വേറെ നിറച്ചു. പിന്നിട് അദ്ദേഹം കുറച്ചു നേരം അവിടെ ഇരുന്നു, അത് തിളക്കുന്ന വരെ ഒന്നും മിണ്ടിയില്ല.

ആ മകൾ വളരെ അക്ഷമയോടും , ആകാംഷയോടും തന്റെ അച്ഛൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയാൻ ഇരുന്നു.

ഇരുപതു മിനിറ്റ് കഴിഞ്ഞു ആ stove അദ്ദേഹം ഓഫ് ആക്കി. എന്നിട്ടു അതിൽനിന്നു ആദ്യം ഉരുളക്കിഴങ്ങുകൾ ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി, പിന്നീട് ആ പുഴുങ്ങിയ മുട്ടകൾ വേറെ ഒരു പാത്രത്തിലേക്ക് മാറ്റി. തുടർന്ന് ആ തിളച്ച കാപ്പി മറ്റൊരു പാത്രത്തിലേക്ക് മാറ്റി.

പിന്നീട് തിരിഞ്ഞു ആ മകളോട് ചോദിച്ചു, ” മകളെ ഇവിടെ എന്താണ് കാണുന്നത്”

“ഒരുളക്കിഴങ്ങുകളും, മുട്ടയും അതുപോലെ കാപ്പി “, എന്ന് മകൾ പറഞ്ഞു.

‘ശെരിക്കും നോക്കൂ”, എന്നിട്ടു ആ ഉരുളക്കിഴങ്ങുകൾ ഒന്ന് സ്പർശിച്ചു നോക്കുവാൻ ആവശ്യപ്പെട്ടു.

മകൾ അത് തൊട്ടു നോക്കിയപ്പോൾ അത് വളരെ മൃദുവായതായി അവൾ പറഞ്ഞു.

തുടർന്ന് ഒരു മുട്ട എടുത്തു അത് അമർത്തി പൊട്ടിക്കാൻ പറഞ്ഞു. അവൾ ആ മുട്ട എടുത്തു അമർത്തി നോക്കിയപ്പോൾ അത് വളരെ കഠിനമായി ഇരിക്കുന്നതായി അവൾ പറഞ്ഞു.

പിന്നീട് അവിടെ വച്ചിരിക്കുന്ന ആ കാപ്പി ഒന്ന് രുചിച്ചു നോക്കാൻ പറഞ്ഞു, അവൾ അത് രുചിച്ചു നോക്കിയപ്പോൾ അതിന്റെ സ്വാദ് കാരണം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

അവൾ ചോദിച്ചു, “എന്താണ് ഇത് കൊണ്ട് അച്ഛൻ അർത്ഥമാക്കുന്നത്”.

 അപ്പോൾ ആ അച്ഛൻ മകളോട് പറഞ്ഞു, ഈ ഉരുളക്കിഴങ്ങും, മുട്ടയും, കാപ്പികുരുവും നേരിട്ടത് ഒരേ കാര്യം ആണ്. “തിളച്ച വെള്ളം “.

എന്നാൽ അത് മൂന്നും അതിനോട് പ്രതികരിച്ചത് പല രീതിയിൽ ആണ്.

ഇവിടെ ഉരുളക്കിഴങ്, ആദ്യം വലിയ കട്ടിയുള്ളതും അത് ശക്തിയുള്ളതും ആയിരുന്നു. എന്നാൽ അത് ആ തിളച്ച വെള്ളത്തിൽ ഇട്ടപ്പോൾ അത് മൃദുവാകുകയും , അത് ശക്തി ഇല്ലാത്ത അവസ്ഥയിലും ആയി.

എന്നാൽ  ആദ്യം ആ മുട്ട വളരെ ദുർബലമായതും , അതിന്റെ തോട് വളരെ കട്ടി കുറഞ്ഞതും ആയിരുന്നു. എന്നാൽ അത് തിളച്ച വെള്ളത്തിൽ ഇട്ടു കഴിഞ്ഞപ്പോൾ അത് വളരെ കട്ടിയുള്ളതും, അതിന്റെ ഉള്ളു ശക്തിയുള്ളതും ആയി.

എന്നാൽ ആ കാപ്പിക്കുരു അതിന്റെ രൂപം തുടക്കത്തിൽ ഒന്ന് ആയിരുന്നു. എന്നാൽ അത് തിളച്ച വെള്ളത്തിൽ ഇട്ടപ്പോൾ അത് ആ വെറും വെള്ളത്തിനെ രുചിയുള്ളതും, പുതിയതായി വേറെ ഒന്ന് ഉണ്ടാകാനും കാരണം ആയി.

ഇതിൽ നീ ഏതു കൂട്ടത്തിൽ പെടും, ആ അച്ഛൻ മകളോട് ചോദിച്ചു. നിന്റെ മുന്നിൽ പ്രശ്നങ്ങൾ വരുമ്പോൾ നീ

 എങ്ങനെ അതിനോട് പ്രതികരിക്കും”, നീ ഇതിൽ ഇതിൽ പെടും ഉരുളക്കിഴങ്ങിന്റെ സ്ഥാനത്തോ, അതോ മുട്ടയുടെയോ,അതോ കാപ്പികുരുവിന്റെ സ്ഥാനത്തോ.

പിന്നീട് ആ അച്ഛൻ പറഞ്ഞു, ഉരുളക്കിഴങ്ങു ആദ്യം വളരെ കട്ടിയുള്ളതും, ശക്തിയുള്ളതും ആണ്. എന്നാൽ അത് തിളച്ച വെള്ളം എന്ന പ്രശ്നത്തിൽ കടന്നപ്പോൾ അത് വളരെ മൃദുവാകുകയും, അതിന്റെ ശക്തി കുറയുകയും ചെയ്തു.

എന്നാൽ തുടക്കത്തിൽ വളരെ കട്ടികുറഞ്ഞതും, ശക്തികുറഞ്ഞതുമായ ആ മുട്ട ആ തിളച്ച വെള്ളം എന്ന പ്രശ്നത്തിലേക്ക് പ്രവേശിച്ചപ്പോൾ അത് ആ പ്രശ്നത്തെ അഭിമുഖരിച്ചപ്പോൾ അത് വളരെ കരുത്തു ആർജ്ജിച്ചു അത് വളരെ കട്ടിയുള്ളതായി.

എന്നാൽ മൂന്നാമത്തെ ആ കാപ്പിക്കുരു തിളച്ച വെള്ളത്തിലേക്ക് പ്രവേശിച്ചപ്പോൾ അത് വളരെ രുചിയുള്ളതും, അതുപോലെ അത് പുതിയൊരു വിഭവം ആയി മാറി.

ഇത് പോലെ നമ്മളും പ്രശ്നങ്ങളെ അഭിമുഖികരിക്കുമ്പോൾ അതിൽ ഒരു പോസിറ്റീവ് കാര്യം കണ്ടെത്തി, അതിൽ നിന്ന് പുതിയ കാര്യം കണ്ടെത്തി, അതിനെ മറ്റുള്ളവർക് രുചി പകരുന്ന രീതിയിൽ മാറാം എന്ന ചിന്താരീതി വളർത്തിയെടുക്കുവാണെങ്കിൽ നമ്മുക്ക് എല്ലാത്തിനെയും അതിജീവിച്ചു മുന്നേറാൻ കഴിയും.

 Nel Strauss എന്ന മഹാൻ  പറഞ്ഞിട്ടുണ്ട്, “വലിയ കാര്യങ്ങൾ ഒരിക്കലും പ്രശനങ്ങൾ ഒന്നും ഇല്ലാത്ത സുരക്ഷിത സ്ഥാനത്തു നിന്ന് വരില്ല “.

ഒരു പ്രധാന കാര്യം ഉണ്ട്. “ജീവിത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വെറും 10 % ആണ്. ബാക്കി ഉള്ള 90 % നമ്മൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതാണ്”.

Leave a Comment

Your email address will not be published. Required fields are marked *