പരിശ്രമിക്കൂ വിജയം സുനിശ്ചിതം

Malayalam Motivation Story

Malayalam Motivation Story: നമ്മുടെ ജീവിതത്തിൽ വിജയത്തിലേക്ക് എത്താൻ ധാരാളം തടസങ്ങളും പ്രയാസങ്ങളും, കൂടാതെ ധാരാളം നിരുത്സാഹപ്പെടുത്തുന്ന വാക്കുകളും, കളിയാക്കലും ഉണ്ടേയാക്കാം. എന്നാൽ അവയെ എങ്ങനെ അതിജീവിച്ചു മുന്നേറാം എന്ന് ഒരു കൊച്ചു കഥയിൽ കൂടി മനസിലാക്കാം.

ഒരു കഥ ഇങ്ങനെയുണ്ട്: ഒരു കൂട്ടം തവളകൾ ഒരു പാറപുറത്തു കയറാൻ മത്സരിച്ചു കൊണ്ടിരുന്നു. പക്ഷെ അവർ അതിൽ പരാജയപെട്ടു. അവരിൽ ഒരു കൂട്ടർ അവർക്കു അതിനു കഴില്ല എന്ന് വിചാരിച്ചു പിന്മാറി. കുറച്ചു തവളകൾ പിന്നെയും ശ്രമിച്ചു. ആദ്യം പരാജയപ്പെട്ട കൂട്ടർ നിങ്ങൾക്കു അതിനു കഴിയില്ല എന്ന് പറഞ്ഞു ഇവരെ നിര്ഹ്ത്സാഹപ്പെടുത്തി. ഇത് കേട്ട രണ്ടാമത്തെ കൂട്ടരും പരിശ്രമം നിർത്തി. എന്നാൽ ഒരു തവള മാത്രം ശ്രമം തുടർന്ന് കൊണ്ടേ ഇരുന്നു. അപ്പോൾ മറ്റേ കൂട്ടർ ആർത്തു വിളിച്ചു പറഞ്ഞു, നിനക്ക് അതിനു പറ്റില്ല,കയറേണ്ട എന്ന് പറഞ്ഞു പിന്മാറാൻ പറഞ്ഞു. പക്ഷെ ആ തവള ശ്രമം തുടർന്ന് കൊണ്ടേയിരുന്നു.ഒടുവിൽ അത് മുകളിൽ എത്തി.

അപ്പോൾ സമ്മാനം കൊടുക്കാൻ വന്ന ആൾ വിജയിച്ച താവളയോട് “എങ്ങനെ മറ്റുള്ളവർ നിര്ഹ്ത്സാഹപ്പെടുത്തിയിട്ടും നീ വീണ്ടും പരിശ്രമിക്കാൻ തയ്യാറായി എന്ന് ചോദിച്ചു. ആ തവള ഒന്നും മിണ്ടിയില്ല. വീണ്ടും ചോദിച്ചു, ഇത്തവണയും വിജയിച്ച തവള ഒന്നും പറഞ്ഞില്ല. കാരണം ആ തവളക്കു കേൾവിശക്തി ഇല്ലായിരുന്നു. ആ തവള ഓർത്തു മറ്റുള്ളവർ അതിനെ പ്രോഹത്സാപ്പിക്കുക ആയിരിക്കും എന്ന്. അത് കൊണ്ട് അത് പരിശ്രമം തുടർന്ന്, വിജയിച്ചു.

ഇത് പോലെ മറ്റുള്ളവർ പറയുന്ന നെഗറ്റീവ് വാക്കുകൾ കേട്ട് നമ്മൾ പരിശ്രമം നിർത്തരുത്. ചുറ്റും ഉള്ളവർ കളിയാക്കിയേക്കാം. എങ്കിലും ലക്ഷ്യത്തിലേക്കു കുതിക്കുക. മറ്റുള്ളവർ പറയുന്ന വാക്കുകൾ കരുത്താക്കി മാറ്റുക. ഒടുവിൽ വിജയത്തിലെത്തും. കേട്ടിട്ടില്ലേ, ” No Pain, No Gain”.

Sachin Tendulkar എന്ന ഇതിഹാസ ക്രിക്കറ്റ് കളിക്കാരൻ പറഞ്ഞ വാക്കുകൾ ആണ് ” നിങ്ങളുടെ നേരെ മറ്റുള്ളവർ എറിയുന്ന കല്ലുകൾ നിങ്ങൾ നാഴികക്കല്ലുകൾ ആക്കി മാറ്റുക”.

Leave a Comment

Your email address will not be published. Required fields are marked *