വാക്കുകൾ ഉണ്ടാക്കുന്ന മുറിവുകൾ

Moral Stories in Malayalam

Moral Stories in Malayalam: ഒരിക്കൽ ഒരു അച്ഛന് വളരെ ദേഷ്യക്കൂടുതൽ ഉള്ള ഒരു മകൻ ഉണ്ടയിരുന്നു. അവൻ ദേഷ്യം വരുമ്പോൾ ഒന്നും നോക്കാതെ വേദനിപ്പിക്കുന്ന വാക്കുകൾ പറയുന്ന സ്വഭാവം ഉണ്ടായിരുന്നു. എത്ര പറഞ്ഞിട്ടും ആ മകന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മകൻ ഉപയോഗിക്കുന്ന വാക്കുകൾ എല്ലാവരെയും വളരെ വേദനിപ്പിച്ചിരുന്നു.

ഈ ദേഷ്യം നിയന്ത്രിക്കാനായി അവന്റെ അച്ഛൻ അവനോടു ഒരു കാര്യം ചെയ്യാൻ പറഞ്ഞു. ” ഇനി ദേഷ്യം തോന്നുമ്പോൾ ഉടൻ തന്നെ ഒരു ആണിയും ചുറ്റികയും എടുത്തു കൊണ്ട് വീടിന്റെ മുൻപിൽ ഉള്ള വേലി കെട്ടിതിരിച്ച പലകയുടെ പുറകിൽ ദേഷ്യം വരുമ്പോൾ ഓരോ ആണി വീതം അടിക്കാൻ പറഞ്ഞു”. അങ്ങനെ ആ മകൻ ദേഷ്യം വരുമ്പോൾ ഓരോ ആണി വീതം അടിക്കാൻ തുടങ്ങി.

ആദ്യ ദിവസ്സം അവൻ 37 ആണി അടിച്ചു. പിറ്റേ ദിവസം അത് 30 ആയി. അങ്ങനെ ക്രമേണ അവൻ ദേഷ്യം വരുമ്പോൾ ആണിയടിക്കുന്ന എണ്ണം കുറഞ്ഞു വന്നു. അങ്ങനെ അവനു മനസിലായി അവനു തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയും എന്ന്. അവസാനം ഒരു ആണി പോലും അടിക്കാത്ത ദിവസം വന്നപ്പോൾ അവൻ അത് തന്റെ അച്ഛനെ അറിയിച്ചു. അപ്പോൾ അവന്റെ അച്ഛൻ വീണ്ടും പറഞ്ഞു ഇനി ദേഷ്യം ഇല്ലാത്ത ദിവസം അടിച്ചിരുന്ന ഓരോ ആണി വീതം ഊരി മാറ്റാൻ ആവശ്യപ്പെട്ടു.

അങ്ങനെ ആ മകൻ ഓരോ ദിവസം ഓരോ ആണി വീതം ഊരി മാറ്റി. അവസാനം എല്ലാ ആണിയും ഊരി കഴിഞ്ഞപ്പോൾ അവൻ സന്തോഷത്തോടെ ആ അച്ഛന്റെ അടുക്കൽ ചെന്ന് കാര്യം പറഞ്ഞു. ഇപ്പോൾ തനിക്കു ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നു എന്ന് പറഞ്ഞു.

അപ്പോൾ ആ അച്ഛൻ അവനെയും കൂട്ടി ആണി അടിച്ച വേലിക്കു അരികെ ചെന്ന്. എന്നിട്ടു ആ മകനെ അഭിനന്ദിച്ചു, തുടർന്ന് ആ അച്ഛൻ ആ മകനോട് പറഞ്ഞു, ” ഇപ്പോൾ നിനക്ക് ദേഷ്യം നിയന്ത്രിക്കാനായി, പക്ഷെ നീ ഓരോ തവണയും ദേഷ്യം വന്നപ്പോൾ അടിച്ച ആണി ഊരി എടുത്തപ്പോൾ ആ ഭാഗത്തു ദ്വാരം മാറ്റാൻ കഴിഞ്ഞില്ല. ഇത് പോലെ ആണ് നീ ഓരോ തവണയും ദേഷ്യപ്പെട്ട് വേദനിപ്പിക്കുന്ന വാക്കുകൾ പറയുമ്പോൾ, ദേഷ്യം അടങ്ങുമ്പോൾ നീ മാപ്പു പറയുമായിരിക്കും, പക്ഷെ ആ മുറിവുകൾ അതുപോലെ മായാതെ അവിടെ കിടക്കും. ഒരു കത്തി ഒരു മനുഷ്യന്റെ ശരീരത്തിൽ ഒത്തിരി തവണ കുത്തിയിട്ടു വീണ്ടും ഊരിയെടുത്തു sorry പറഞ്ഞാലും ആ മുറിവ് അവിടെ കാണും.

Leave a Comment

Your email address will not be published. Required fields are marked *