ശെരിയായ തിരഞ്ഞെടുപ്പും ജീവിതവിജയവും.

Motivational Stories in Malayalam

Motivational Stories in Malayalam: ഒരിക്കൽ ഒരു ഗ്രാമത്തിൽ  ഒരു മലയുടെ മുകളിയായി , ഒരു സന്യാസി താമസിച്ചിരുന്നു. കൂടുതൽ സമയവും ധ്യാനവും സന്യാസജീവിതത്തിലും മുഴുകി ഇരുന്ന് അദ്ദേഹം ഇടയ്ക്കു താഴ്വാരത്തുള്ള ഗ്രാമം സന്ദർശിക്കാൻ വരുമായിരുന്നു. അവിടെ ഉള്ള ആളുകളെ വിളിച്ചുകൂട്ടി രസകരമായ ചില കാര്യങ്ങൾ ചെയ്യും.

അവരുടെ കൈക്കുള്ളിൽ അടച്ചു  വച്ചിരിക്കുന്നത് എന്താണെന്നു പറയുന്നതായിരുന്നു അതിൽ ഒരു രസകരമായ കാര്യം.  ഗുരു താഴ്വരയിൽ എത്തുമ്പോൾ തന്നെ കൈകളിൽ പലതും ഒളിപ്പിച്ചു കുട്ടികൾ അദ്ദേഹത്തിന്റെ ചുറ്റും  കൈയിൽ എന്താണെന്നു ഗുരുവിനോട് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.

ഒരിക്കൽ രണ്ടു കുട്ടികൾ ഗുരുവിനെ പറ്റിക്കാൻ തീരുമാനിച്ചു. അതിനു ഒരു പദ്ധതിയും ഉണ്ടാക്കി. പദ്ധതി ഇതായിരുന്നു,  ഗുരു അടുത്ത തവണ വരുമ്പോൾ, ഒരു കുഞ്ഞുകിളിയെ കൈയിൽ ഒളിപ്പിച്ചു അതിനു ജീവനുണ്ടോ, അതോ ചത്തത് ആണോ എന്ന് ഗുരുവിനെ കൊണ്ട് പറയിപ്പിക്കുക.

ചത്തത് അന്നെന്നു ഗുരു പറയുക ആണെങ്കിൽ അതിനെ കൈയിൽ നിന്ന് പറത്തി വിട്ടു ഗുരു പറഞ്ഞത് തെറ്റിപ്പോയി എന്ന് പറയാം. ജീവനുണ്ട് എന്ന് ഗുരു പറയുകയാണെങ്കിൽ അതിന് കൈക്കുള്ളിൽ ഞെരുക്കി അത് ചത്തത് ആണെന്ന് പറയാം.

അടുത്ത തവണ ഗുരു ഗ്രാമത്തിൽ എത്തിയപ്പോൾ അവർ കിളികുഞ്ഞിനെ കൈയിൽ ഒളിപ്പിച്ചു ഗുരുവിന്റെ മുന്നിലെത്തി. എന്നിട്ടു ചോദിച്ചു, ” ഗുരോ, ഞങ്ങളുടെ കൈക്കുള്ളിൽ ഉള്ള കിളികുഞ്ഞിനു ജീവൻ ഉണ്ടോ?’.

അതിനു ചിരിച്ചു കൊണ്ട് ഗുരു പറഞ്ഞു, “നിങ്ങളുടെ കൈക്കുളളിൽ ഉള്ള കിളിയുടെ ജീവിതവും, മരണവും നിങ്ങളുടെ കൈകളിലാണ്, അത് ജീവിക്കണോ, മരിക്കണോ എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം”.

 സുഹൃത്തുകളെ , ഇത് പോലെ ആണ് നമ്മുടെ തിരഞ്ഞെടുപ്പുകൾ. അവ നമ്മുടെ തീരുമാനങ്ങളാണ്. നമ്മൾ ആരുമാകട്ടെ, എന്തുമാകട്ടെ. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏതു മാറ്റങ്ങളും, വിജയങ്ങളും നമ്മുടെ കൈക്കുള്ളിൽ തന്നെ ഉണ്ട്. അതുകൊണ്ടു അവവന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാവുക. കൃത്യമായി തിരഞ്ഞെടുപ്പുകൾ നടത്തി വിജയങ്ങൾ കൈവരിക്കുക.

1 thought on “ശെരിയായ തിരഞ്ഞെടുപ്പും ജീവിതവിജയവും.”

Leave a Comment

Your email address will not be published. Required fields are marked *