ജീവിതത്തിൽ വേദനകളും സങ്കടങ്ങളും ആണോ?

Motivational Story Malayalam

Motivational Story Malayalam: ഒരു രസകരമായ കഥ ഉണ്ട്.രണ്ടു കല്ലുകൾ ഒരു മലയുടെ മുകളിൽ വെറുതെ കിടക്കുകയാണ്. ഇതിനിടയിൽ ഒരു കല്ല് മറ്റേ കല്ലിനോട് പറഞ്ഞു. “നമ്മൾ കുറെ നാളായി ഇങ്ങനെ കിടക്കുകയാണെല്ലോ. കുറച്ചു ഭംഗിയുള്ള എവിടെയെങ്കിലും പോയി കിടന്നാൽ കുറച്ചു ആളുകൾ നമ്മളെ ശ്രെദ്ധിക്കും. നമ്മൾ ഇങ്ങനെ വെറുതെ കിടക്കേണ്ടവരാണോ?. ഒന്നാമത്തെ കല്ല് പറഞ്ഞത് ശരിയാണെന്നു രണ്ടാമത്തെ കല്ലും സമ്മതിച്ചു.

ഇവർ സംസാരിക്കുന്നതു അത് വഴി വന്ന ഒരു ശില്പി കേട്ടൂ. ” നിങ്ങളെ ഞാൻ എല്ലാവരും ശ്രെദ്ധിക്കുന്ന വിഗ്രഹങ്ങൾ ആക്കി മാറ്റം”. അദ്ദേഹം പറഞ്ഞു.

ഇത് കേട്ട ഒന്നാമത്തെ കല്ല് പറഞ്ഞു, “വേണ്ട, നിങ്ങൾ ഉളിയും ചുറ്റികയും ഉപയോഗിക്കുമ്പോൾ ഉള്ള വേദന എനിക്ക് സഹിക്കാനാവില്ല”. എന്നാൽ എത്ര വേദന സഹിക്കാനും, തന്നെ എങ്ങനെയും ഒരു മനോഹരശില്പം ആക്കി മാറ്റിയാൽ മതിയെന്ന് രണ്ടാമത്തെ കല്ല് പറഞ്ഞു”.

അങ്ങനെ രണ്ടാമത്തെ കല്ലിൽ ശില്പി പണി തുടങ്ങി, ശില്പിയുടെ ഉളിയും ചുറ്റികയും കല്ലിൽ പതിച്ചു. അതി കഠിനമായ വേദന. എങ്കിലും ആ കല്ല് അത് സഹിച്ചു. ഒടുവിൽ ആ കല്ല് ഒരു മനോഹര ശിൽപം ആയി മാറി.

നൂറുകണക്കിന് ആളുകൾ മലയുടെ മുകളിൽ എത്തി. വിഗ്രഹത്തിനു ചുറ്റും അമ്പലം ഉയർന്നു. ഭക്തർ പ്രാത്ഥനയോടെ വണങ്ങി നിന്ന്. എന്നാൽ തേങ്ങാ എറിഞ്ഞു ഉടക്കുവാൻ ഭക്തർ കണ്ടെത്തിയത്, വെറുതെ കിടന്ന് മറ്റേ കല്ലാണ്. വേദന സഹിക്കാൻ തയ്യാറാകാതിരുന്ന ആ മറ്റേ കല്ലിനു പിന്നീട് ഉള്ള കാലം അതികഠിനമായ വേദന സഹിക്കേണ്ടി വന്നു.

എന്നാൽ ആദ്യം കുറച്ചു വേദന സഹിക്കാൻ തയാറായ രണ്ടാമത്തെ കല്ലിനു പിന്നീട് ബഹുമാനം കിട്ടുകയും, പിന്നീട് വേദന അനുഭവിക്കേണ്ടി വന്നില്ല.

ഈ കഥയിൽ ഒരു കാര്യം വ്യക്തമാണ്, ” if there is a pain ,there is a gain “. നമ്മുടെ ജീവിതത്തിൽ തുടർച്ചയായ സങ്കടങ്ങളും വേദനകളും ആണ് വരുന്നത് എങ്കിൽ, ഒരു കാര്യം ഉറപ്പിക്കാം, നിങ്ങൾ ശരിയായ വഴിയിൽ ആണ്. നിങ്ങളുടെ വിജയം അടുത്തിരിക്കുന്നു.

നിങ്ങളുടെ ജീവിതത്തെ ഒരു വിഗ്രഹമാക്കി മാറ്റാൻ ഉള്ള കൊത്തുപണികൾ മാത്രം ആണ് ആ വേദന. ആ വേദനയെ സന്തോഷത്തോടെ സ്വീകരിച്ചാൽ ജീവിതത്തിൽ ഒരു വിഗ്രഹം ആയി മാറാൻ കഴിയും

Leave a Comment

Your email address will not be published. Required fields are marked *