എങ്ങനെ ഉള്ള തീരുമാനങ്ങൾ എടുത്താൽ വിജയിക്കാം

Success Story Malayalam

Success Story Malayalam: ഒരിക്കൽ ഒരു ചെറിയ ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപ് ഒരു ചെറിയ കച്ചവടക്കാരൻ കുറച്ചു ഏറെ  പണം ഒരു പലിശക്കാരന്റെ കൈയിൽ നിന്ന് കടം വാങ്ങി. ആ പലിശക്കാരൻ ഒരു ക്രൂരനും, ദുഷ്ടനും ആയിരുന്നു. പക്ഷെ ആ കച്ചവടക്കാരന്റെ വ്യാപാരം നഷ്ടത്തിലാകുകയും പണം പലിശക്കാരന് തിരിച്ചു കൊടുക്കാൻ കഴിയാത്ത അവസ്‌ഥ വരികയും ചെയ്തു. കച്ചവടക്കാരൻ കുറച്ചു സാവകാശം ചോദിച്ചെങ്കിലും ആ പലിശക്കാരൻ അതിനു വഴങ്ങിയില്ല. ആ കച്ചവടക്കാരാണ് ഒരു സുന്ദരിയും ബുദ്ധിമതിയും ആയ ഒരു മകൾ ഉണ്ടായിരുന്നു.

അതിനാൽ ആ ദുഷ്ടനായ പലിശക്കാരൻ ഒരു നിബന്ധന വച്ച്, ഒന്നുകിൽ മുഴുവൻ തുക ഇപ്പോൾ മടക്കി തരിക, അല്ലെങ്കിൽ ആ കച്ചവടക്കാരന്റെ മകളെ വിവാഹം ചെയ്തു തന്നാൽ മുഴുവൻ തുകയും ഒഴിവാക്കി തരാം എന്ന്.

പക്ഷെ ആ കച്ചവടക്കാരൻ തന്റെ മകളെ ആ ദുഷ്ടനായ പലിശക്കാരന് വിവാഹം ചെയ്തു കൊടുക്കാൻ  തയ്യാറില്ല.. ഒടുവിൽ തന്ത്രശാലിയായ ആ പലിശക്കാരൻ ഒരു Agreement  മുന്നോട്ടു വച്ചൂ.

താൻ ഒരു വെള്ളനിറത്തിൽ ഉള്ള കല്ലും, ഒരു കറുപ്പു നിറത്തിൽ ഉള്ള കല്ലും തന്റെ ബാഗിൽ വയ്ക്കും , അതിൽ ആ മകൾ  ബാഗിൽ നോക്കാതെ ഒരു കല്ല് എടുക്കണം, അതിൽ കറുത്ത കല്ല് ആണ് എടുക്കന്നത് എങ്കിൽ കച്ചവടക്കാരന്റെ കടം ഒഴിവാക്കി തരാം, പക്ഷെ മകളെ തനിക്കു വിവാഹം ചെയ്തു തരണം.

എന്നാൽ ആദ്യം വെള്ള കല്ല് ആണ് എടുക്കുന്നത് എങ്കിൽ കടം മുഴുവൻ ഒഴിവാക്കി തരികയും, അതോടു ഒപ്പം മകളെ വിവാഹം ചെയ്തു തരികയും വേണ്ട എന്ന് പറഞ്ഞു.

നിവർത്തിയില്ലാതെ ആ കച്ചടക്കാരൻ അതിനു സമ്മതിച്ചു. അങ്ങനെ ആ തന്ത്രശാലിയായ പലിശക്കാരൻ കുറച്ചു മുന്നോട്ടു പോയി രണ്ടു കല്ലുകൾ തന്റെ ബാഗിൽ നിറച്ചു. പക്ഷെ ബുദ്ധിമതിയായ ആ മകൾ ദൂരെ നിന്ന് കണ്ടു, ആ പലിശക്കാരൻ ഒരു വെള്ള കല്ലിനു പകരം രണ്ടു കല്ലും കറുപ്പ് നിറമുള്ളതു ആണ് ബാഗിൽ നിറച്ചത് എന്ന്. തുടർന്ന് ആ പലിശക്കാരൻ ആ മകളുടെ അടുത്ത് വന്നു ബാഗ് കാണിച്ചു ഇതിൽ ഒരു കല്ല് എടുക്കാൻ ആവശ്യപ്പെട്ടു.

അപ്പോൾ ആ മകൾ ഉത്കണ്ഠകുലായി നിന്ന്. അവളുടെ മുന്നിൽ 3 Choice ആണ് ഉള്ളത്.

1. ആ കല്ലുകൾ എടുക്കാതെ ഇരിക്കാം.

2. അതിൽ നിറച്ച രണ്ടു കല്ലും കറുത്ത ആണെന് തെളിയിച്ചു , ആ പലിശക്കാരൻ ചതിയൻ അന്നെന്നു പറയാം.

3. അതിൽനിന്നു ഒരു കല്ല് എടുത്തു തന്റെ അച്ഛന്റെ കടം ഇളവ് ചെയ്തു ആ പലിശക്കാരന്റെ ഭാര്യ ആയി ജീവിക്കാം.

ഈ സ്ഥാനത്തു നമ്മൾ ആയിരുന്നെങ്കിൽ എന്ത് ചെയ്തേനെ, ഭൂരിഭാഗം പേരും അയാൾ എടുത്ത രണ്ടു കല്ലും കറുത്ത കല്ലാണെന്നു തെളിയിച്ചു അയാളുടെ ചതി വെളിപെടുത്താം. പക്ഷെ ഈ കാര്യം ചെയ്താൽ ആ അച്ഛന്റെ കടം പിന്നീട് ആണെങ്കിലും കൊടുക്കേണ്ടിവരും.

പക്ഷെ ബുദ്ധിമതിയായ ആ മകൾ ആ പലിശക്കാരന്റെ കൈയ്യിൽ നിന്ന് ആ ബാഗ് വാങ്ങി അതിൽനിന്നു ഒരു കല്ല് പുറത്തെടുത്തു, എന്നിട്ടു പെട്ടന്ന് ആ കല്ല് കൈയിൽ വഴുതി പോയെന്ന മട്ടിൽ താഴെ ഇട്ടു. തന്റെ കൈയിൽ നിന്ന് അറിയാതെ ആ കല്ല് വീണുപോയി എന്ന് പറഞ്ഞു. എന്നിട്ടു താഴെ വീണ കല്ല് തപ്പുന്ന പോലെ അഭിനയിച്ചു.

എന്നിട്ടു പെട്ടന്ന് അവൾ പറഞ്ഞു, “ഓഹ്, ഞാൻ എന്തിനാണ് കൈയിൽനിന്നു താഴെ വീണ കല്ല് തപ്പുന്നെ, ബാക്കി ആ ബാഗിൽ ഉള്ള മറ്റേ കല്ല് നോക്കിയാൽ ആദ്യം എടുത്തു താഴെ വീണ കല്ല് അറിയാമല്ലോ എന്ന് പറഞ്ഞു.”

എന്നിട്ടു ആ ബാഗിൽനിന്നു മറ്റേ കല്ല് കാണിച്ചു പറഞ്ഞു, ഇത് കറുത്ത കല്ലാണ്, അപ്പോൾ ആദ്യം എടുത്ത് തന്റെ കൈയിൽ നിന്ന് വീണുപോയതു വെള്ളക്കല്ലു ആയിരിക്കുമല്ലോ എന്ന് പറഞ്ഞു.

വെള്ളക്കല്ലു ആദ്യം എടുത്താൽ കടം തരേണ്ട എന്നും, മകളെ വിവാഹം ചെയ്തു തരികയും വേണ്ട എന്നായിരുന്നല്ലോ Agreement.

ഇത് ആ ദുഷ്ടനായ പലിശക്കാരന് അംഗീകരിക്കേണ്ടി വന്നു , കടം പൂർണമായി ഇളച്ചു നൽകുകയും, ആ മകളെ വിവാഹം ചെയ്യാനും പറ്റിയില്ല.

ഇവിടെ ആ ബുദ്ധിമതി ആയ മകൾ ഈ രീതിയിൽ കാര്യങ്ങൾ ചെയ്തത് കൊണ്ട് ആണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.

ഇതിൽനിന്നു മനസ്സിൽ ആക്കേണ്ട ഒരു കാര്യം, ഇവിടെ ആ യുവതി Logical Thinking അഥവാ കണക്കുക്കൂട്ടി, അതിന്റെ നെഗറ്റീവും പോസിറ്റീവും ആലോചിച്ചു തീരുമാനിച്ചു എങ്കിൽ സ്വാഭാവികം ആയി , ഒന്നികിൽ Agreementil നിന്നും മാറി , ആ കടം പ്രയാസത്തിൽ നിൽക്കുന്ന അച്ഛന് തിരിച്ചു കൊടുക്കേണ്ടി വന്നേനെ , അല്ലെങ്കിൽ അയാളെ വിവാഹം ചെയ്തു കടം ഇളവാക്കി കൊടുത്തേനെ.

ഇവിടെ അവൾ ഉപയോഗിച്ച സൂത്രം Lateral Thinking അഥവാ Risk എടുത്തു കൊണ്ട് ക്രിയാക്തമായി ചിന്തിച്ചു എങ്ങനെ കാര്യങ്ങൾ തന്റെ അനൂകലം ആക്കി തീർക്കാം എന്നുള്ളതാണ്.

പലപ്പോഴും നമ്മളും ചില Risk എടുത്തു കാര്യങ്ങൾ ചെയ്തങ്കിൽ മാത്രമേ വലിയ നേട്ടം കൊയ്യാൻ കഴിയൂ. ലോകത്തിൽ വലിയ നേട്ടങ്ങൾ കൊയ്തവരും , സാമ്പത്തിക രംഗം അടക്കി വാഴുന്ന വലിയ bussiness കാരായ microsoft, amazon , facebook തലവൻ , അംബാനി മുതലായ ആൾക്കാരും risk എടുത്തു കൊണ്ട് ആണ് വലിയ നേട്ടം കൊയ്തത്.

Leave a Comment

Your email address will not be published. Required fields are marked *