സന്തോഷം ലഭിക്കാൻ എന്ത് ചെയ്യണം?

story malayalam

Story Malayalam: ഒരിക്കൽ ജീവിതത്തെ കുറിച്ച് ഒരു ക്ലാസ് എടുക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന 200 പേർ അവർക്കു സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല, അതിനു എന്ത് ചെയ്യണം എന്ന് പ്രഭാഷകനോട് ചോദിച്ചു.

അപ്പോൾ ആ പ്രഭാഷകൻ കുറച്ചു ബലൂൺ എടുത്തു കൊണ്ട് വന്നു. തുടർന്ന് അദ്ദേഹം ഓരോരുത്തരുടെ കൈയിൽ ഓരോ ബലൂൺ വീതം കൊടുത്തു, തുടർന്ന് അദ്ദേഹം പറഞ്ഞു. ‘ നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കൈയിൽ ഉള്ള ബലൂണ് വീർപ്പിച്ചു അതിന്റെ പുറത്തു നിങ്ങളുടെ സ്വന്തം പേര് എഴുതുക.’. എല്ലാവരും എഴുതി കഴിഞ്ഞപ്പോൾ അദ്ദേഹം എല്ലാവരുടെയും കൈയ്യിൽ നിന്ന് ബലൂണുകൾ ശേഖരിച്ചു, അതെല്ലാം കൂടി ഒരു ചെറിയ മുറിയിൽ നിറച്ചു.

തുടർന്ന് അദ്ദേഹം അവരോടു പറഞ്ഞു,’ ഞാൻ രണ്ടു മിനിറ്റ് തരും; അതിനുള്ളിൽ നിങ്ങൾ നിങ്ങളുടെ പേര് എഴുതിയ ബലൂണ് ആ മുറിയിൽ നിന്ന് കണ്ടെത്തണം’. അങ്ങനെ ഓരോരുത്തർ അവരവരുടെ പേര് എഴുതിയ ബലൂണ് എടുക്കാൻ വേഗം മുറിയിലേക്ക് കയറി, അവിടെ നിറയെ ബലൂൺ ഉള്ളത് കൊണ്ട് അവരവരുടെ പേര് എഴുതിയ ബലൂണ് കണ്ടെത്താൻ പ്രയാസപ്പെട്ടു, അതിനാൽ അവർ വേഗം അവിടെ കണ്ട മറ്റു ബലൂണുകൾ തട്ടി മാറ്റി, സ്വന്തം ബലൂണ് കണ്ടെത്താൻ ശ്രെമിച്ചു.

അങ്ങനെ രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ എല്ലാവരും തിരികെ വന്നു, ആർക്കും അവരുടെ സ്വന്തം പേര് എഴുതിയ ബലൂൺ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു.

അപ്പോൾ അദ്ദേഹം ഓരോരുത്തരോടായി പറഞ്ഞു,’ നിങ്ങൾ അവിടെ കാണുന്ന ഏതെങ്കിലും ഒരു ബലൂണ് എടുത്തു കൊണ്ട് വരിക, എന്നിട്ടു അതിൽ എഴുതിയിരിക്കുന്ന ആൾക്ക് ആ ബലൂണ് തിരിച്ചു കൊടുക്കുക.’ അങ്ങനെ മിനിറ്റുകൾ കൊണ്ട് അവരുടെ കൈയിൽ ഇരുന്ന ബലൂണുകൾ അതിന്റെ ഉടമസ്ഥന് തിരികെ നൽകാൻ കഴിഞ്ഞു.

തുടർന്ന് അദ്ദേഹം അവരോടു പറഞ്ഞു, ‘ഇത് പോലെ ആണ് നിങ്ങൾ ഓരോരുത്തരുടെയും സന്തോഷം. നിങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടെത്താൻ ചുറ്റുപാടും തിരഞ്ഞു മറ്റുള്ളവരുടെ സന്തോഷം ചവിട്ടി മെതിച്ചു സ്വന്തം സന്തോഷം തിരയാൻ ശ്രെമിക്കും, പക്ഷെ അവസാനം പരാജയപ്പെടും’.

അതിനാൽ നിങ്ങൾ മറ്റുള്ളവരുടെ സന്തോഷം അവർക്കു തിരികെ നൽകുമ്പോൾ നിങ്ങളുടെ സന്തോഷം തിരികെ നിങ്ങൾക്കു ലഭിക്കും

നമ്മുടെ സന്തോഷം മറ്റുള്ളവരുടെ സന്തോഷവുമായി ബന്ധപെട്ടു കിടക്കുന്നു. അവരുടെ സന്തോഷം നമ്മൾ തിരികെ നൽകുമ്പോൾ നമ്മുടെ സന്തോഷം നമ്മളിലേക്ക് തിരികെ എത്തുന്നു. ഇതാണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യവും. സന്തോഷത്തിന്റെ അടിസ്ഥാനവും…”മറ്റുള്ളവരെ സഹായിക്കുക'”.

Leave a Comment

Your email address will not be published. Required fields are marked *