ഒരു സ്പെഷ്യൽ ബാങ്ക് അക്കൗണ്ട്

malayalam motivation

Malayalam Motivation: നിങ്ങൾക്കു ഒരു ബാങ്ക് ആക്കൗണ്ട് ഉണ്ടെന്നു വിചാരിക്കുക, അതിൽ എല്ലാ ദിവസവും രാവിലെ 86400 രൂപ കിട്ടും. നിങ്ങൾക്കു വേണമെങ്കിൽ ആ ക്യാഷ് മുഴുവൻ ഉപയോഗിക്കാം. പക്ഷെ വൈകുന്നേരം ആ അക്കൗണ്ടിൽ ഒരു രൂപ പോലും ബാലൻസ് കാണില്ല. നിങ്ങൾ ഉപയോഗിച്ച് മിച്ചം വരുന്ന പിൻവലിക്കാത്ത ക്യാഷ് പോലും അക്കൗണ്ടിൽ ബാക്കി കാണില്ല.

നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും? മുഴുവൻ തുകയും ദിവസവും പിൻവലിക്കും അല്ലെ?

നമുക്കു എല്ലാം അത്തരം ഒരു ബാങ്ക് ഉണ്ട്. അതിന്റെ പേരാണ് സമയം. എല്ലാ ദിവസവും രാവിലെ അതിൽ 86400 second അതിൽ ലഭിക്കുന്നു. എല്ലാ രാത്രിയും അതിൽ ഉള്ള എല്ലാ second തീരുന്നു, അത് നിങ്ങൾ എത്ര ബുദ്ധിപൂർവം ഉപയോഗിച്ചാലും, ഉപയോഗിച്ച് മിച്ചം വന്നാലും, രാത്രി അതിൽ ഒന്നും കാണില്ല.

എല്ലാ ദിവസവും ഇത് പോലെ അതിൽ മിച്ചം വരില്ല. ഇവിടെ നമ്മുക്ക് കടം വാങ്ങാനോ, അല്ലെങ്കിൽ കുറച്ചുകൂടി സമയം അനുവദിച്ചോ കിട്ടുകയില്ല. എല്ലാ ദിവസവും അക്കൗണ്ട് പുതിയതായി വരും, എല്ലാ രാത്രിയാകുമ്പോൾ ഉപയോഗിക്കാതെ  കിടന്നതു തിരിച്ചു കിട്ടുകയുമില്ല. ഇവിടെ നിങ്ങളുടെ depositil ഉള്ളത് ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടാൽ, അത് നിങ്ങളുടെ നഷ്ടം തന്നെ ആണ്, അതിന്മേൽ ബാക്കി ഉള്ളത് തിരിച്ചു വേണം എന്ന് വാദിക്കാൻ നിങ്ങൾക്കാവില്ല.

നിങ്ങൾക്കു സമയം വീണ്ടും  വാങ്ങാനോ, മറ്റൊരാളിലുള്ളത് അവരുടെ കൈയിൽ നിന്ന് വായ്പ വാങ്ങുവാനോ കഴിയുകയില്ല. നിങ്ങൾക്കുള്ള സമയം നിങ്ങൾക്കുള്ളത് ആണ്.  Time Management എന്നത് നിങ്ങൾ നിങ്ങളുടെ പണം എങ്ങനെ ബുദ്ധിപരമായി ഉപയോഗിക്കുന്നോ , അത് പോലെ ബുദ്ധിപരമായി ഉപയോഗിക്കേണ്ട കാര്യം ആണ്.

കാര്യങ്ങൾ ചെയ്യാൻ നമ്മുക്ക് വേണ്ടത്ര സമയം ലഭിക്കാത്ത സാഹചര്യം ഇല്ല, മറിച്ചു, അവ ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടോ എന്നതും, നമ്മുടെ മുൻഗണനകളിൽ അവക്ക് സ്ഥാനം ഉണ്ടോ എന്നും ആശ്രയിച്ചിരിക്കും. സമയം ശെരിയായി വിനിയോഗിച്ചു വിജയിത്തിലെത്തു

2 thoughts on “ഒരു സ്പെഷ്യൽ ബാങ്ക് അക്കൗണ്ട്”

Leave a Comment

Your email address will not be published. Required fields are marked *