ജീവിതം വ്യത്യതസ്തമാണ് !

inspirational short stories

Inspirational Short Stories: ഒരു 24 വയസുള്ള ഒരു ചെറുപ്പക്കാരനും അവന്റെ അച്ഛനും ട്രെയിനിൽ യാത്ര ചെയ്യുക ആയിരുന്നു.

അപ്പോൾ മകൻ തന്റെ അച്ഛനോട് പറഞ്ഞു:

” Dad , ഇവിടേയ്ക്ക് നോക്ക്, ഈ മരങ്ങളെല്ലാം പുറകോട്ടു പോകുന്നു’.

ആ അച്ഛൻ ഒന്ന് പുഞ്ചിരിച്ചു, അപ്പോൾ അടുത്ത സീറ്റിൽ യൗവനക്കാരായ ദമ്പതികൾ ഇത് കാണുന്നുണ്ടായിരുന്നു..

അവർക്കു ഈ 24 വയസുള്ള ചെറുപ്പക്കാരൻ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ സംസാരിക്കുന്നതു കണ്ടിട്ട് ദേഷ്യവും അമർഷവും തോന്നി. അപ്പോൾ തന്നെ ആ മകൻ വീണ്ടും തന്റെ അച്ഛനോട് പറഞ്ഞു;

“Dad ,  ഇവിടെ നോക്കൂ , ആ മേഘങ്ങൾ നമ്മുടെ ഒപ്പം സഞ്ചരിക്കുന്നു”.

ഇത് കേട്ട് അവന്റെ അച്ഛൻ ഒന്ന് പുഞ്ചിരിച്ചു., പക്ഷെ അടുത്ത് ഇരുന്ന ആ ദമ്പതിമാർക്ക് ഇത് കണ്ടു വീണ്ടും ദേഷ്യവും അമർഷവും തോന്നിയിട്ട് ആ അച്ഛനോട് കളിയാക്കി കൊണ്ട് പറഞ്ഞു:

” നിങ്ങളുടെ മകനെ എന്ത് കൊണ്ടാണ് ഒരു നല്ല ഡോക്ടറെ കാണിക്കാത്തത്”.

അപ്പോൾ ആ അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:

” ഞാൻ അവനെ ഹോസ്പിറ്റലിൽ കാണിച്ചിരുന്നു, ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നാണ് വരുന്നത്, എന്റെ മകൻ ജന്മനാ കാഴ്ച ഇല്ലായിരുന്നു. ഇന്നാണ് അവനു കാഴ്ച കിട്ടിയത്. അവന്ന് അതിനാൽ എല്ലാം ഒരു കൗതകം ആണ് “.

ഇത് കേട്ട ആ ദമ്പതികളുടെ കണ്ണ് നിറഞ്ഞു . അവർ ആ അച്ഛനോട് മാപ്പു പറഞ്ഞു.

ഈ ഭൂമിയിലുള്ള ഓരോ മനുഷ്യനും ജീവിതത്തിൽ ഓരോ കഥ പറയാൻ ഉണ്ട്. ഒരിക്കലും സത്യം അറിയുന്നതിന് മുൻപ് ആ വ്യക്തിയെ വെറുതെ വിലയിരുത്തരുത്. ചിലപ്പോൾ സത്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കുന്നതു ആയിരിക്കും. ചിലപ്പോൾ അത് ആ വ്യക്തിയെ വേദനിപ്പിക്കുന്നത് ആയിരിക്കും……

Leave a Comment

Your email address will not be published. Required fields are marked *