പ്രശ്നങ്ങളെ എങ്ങനെ നേരിടാം!

Motivational Short Stories

Motivational Short Stories: ഒരിക്കൽ ഒരു ധനികനായ മനുഷ്യൻ ദൈവത്തോട് നിരന്തരം ഒരേ പ്രാർത്ഥന പ്രാർത്ഥിക്കും. അദ്ദേഹം പ്രാർത്ഥിക്കുന്നത്, ” ദൈവമേ, ഒരിക്കൽ എന്റെ അപേക്ഷ കേൾക്കണം, ഒരിക്കൽ മാത്രം , ഈ ജീവിതത്തിൽ ഇനി വേറെ ഒന്നും ചോദിക്കില്ല. എനിക്ക് നന്നായി അറിയാം ഞാൻ ഒരു സന്തോഷവും അനുഭവിക്കാത്ത വ്യക്തി ആണ്, ഞാൻ ആണ് ഈ ലോകത്തിലെ ഏറ്റവും ദുഖിതനായ മനുഷ്യൻ. എന്ത് കൊണ്ട് ആണ് എനിക്ക് മാത്രം ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു?. അതിനാൽ എന്റെ പ്രശ്നങ്ങൾ മറ്റു ഒരാളുമായി വച്ച് മാറാൻ ഞാൻ തയ്യാറാണ്.

ആരെങ്കിലും തയ്യാറാകുമോ. ഈ ഒരു കാര്യം മാത്രം അങ്ങ് എനിക്ക് തന്നാൽ മാത്രം മതി, ഒരിക്കലെങ്കിലും. ഇത് അത്ര വലിയ കാര്യം അല്ലല്ലോ?.”

അങ്ങനെ ഒരു ദിവസം ആ മനുഷ്യന്റെ സ്വപ്നത്തിൽ ദൈവം പ്രത്യക്ഷപെട്ടു, തുടർന്ന് ദൈവം പറഞ്ഞു, ” നിന്റെ എല്ലാ പ്രശ്നങ്ങളും ഒരു ബാഗിൽ നിറച്ചു അത് കൊണ്ട് ദേവാലയത്തിന്റെ മുന്നിൽ വക്കുക.

ഇത് പോലെ പ്രാർത്ഥിച്ച ധാരാളം ആൾക്കാരോടും ദൈവം ഇങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടു.

അവർ എല്ലാവരും അവരുടെ പ്രശ്നങ്ങളും ബാഗിനുള്ളിൽ നിറച്ചു ദേവാലയത്തിലേക്ക് പോയി.

ഈ മനുഷ്യനും തന്റെ പ്രശ്നങ്ങൾ ഒരു ബാഗിൽ ആക്കി വേഗം  നടന്നു. തന്റെ ജീവിതത്തിൽ എന്തോ നല്ലതു സംഭവിക്കാൻ പോകുന്നു എന്ന് കരുതി സന്തോഷത്തോടെ ദേവാലയത്തിലേക്ക് പോയി.

അദ്ദേഹം ഇങ്ങനെ തന്റെ ബാഗും ആയി പാഞ്ഞു പോകുമ്പോൾ , ധാരാളം മറ്റു ആൾക്കാരും ഇത് പോലെ പാഞ്ഞു പോകുന്നത് കണ്ടു. അങ്ങനെ അദ്ദേഹം ദേവാലയത്തിലേക്ക് പ്രവേശിച്ചു, അപ്പോൾ അദ്ദേഹം വളരെ ഭയപ്പെട്ടു, കാരണം അവിടെ മറ്റുള്ളവർ കൊണ്ട് വന്ന ബാഗുകൾ തന്റെ കൈയിൽ ഉള്ളതിനെകാൾ വലിയ ബാഗുകൾ ആയിരുന്നു. അവിടെ കണ്ട ആളുകൾ എല്ലാം നേരെത്തെ അദ്ദേഹത്തിന് പരിചയം ഉള്ളതും അത് പോലെ അവർ എല്ലാവരും പുഞ്ചിരിച്ചു വലിയ വില കൂടിയ വസ്ത്രങ്ങൾ ഒക്കെ ഇട്ടു പരസപരം നല്ല കാര്യങ്ങൾ പറഞ്ഞിരുന്ന ആളുകൾ ആയിരുന്നു. അതെ ആൾകാർ ആണ് ഇപ്പോൾ വലിയ ബാഗുമായി വന്നിരിക്കുന്നത്.

അദ്ദേഹം ഒന്ന് ചിന്തിച്ചു ഇനി അകത്തേക്ക് പോകണോ വേണ്ടയോ എന്ന്, എന്നാലും “ഇത്ര നാൾ പ്രാർത്ഥിച്ച ഒരു കാര്യം അല്ലെ, അതിനാൽ എന്താണ് നടക്കാൻ പോകുന്നത് എന്ന് കാണാം .” അദ്ദേഹം അകത്തു പ്രവേശിച്ചു.

അങ്ങനെ എല്ലാവരും ദേവാലയത്തിനുള്ളിൽ പ്രവേശിച്ചു, അപ്പോൾ ഒരു അശരീരി ഉണ്ടായി, ” നിങ്ങളുടെ എല്ലാവരുടെയും ബാഗുകൾ അവിടെ വയ്ക്കുക.”

അവർ എല്ലാവരും അവരുടെ പ്രശ്നങ്ങൾ നിറഞ്ഞ ബാഗുകൾ അവിടെ വച്ചു

അപ്പോൾ വീണ്ടും ഒരു അശരീരി കേട്ടു, ” ഇനി നിങ്ങൾക്ക് അവിടെ കാണുന്ന ഇഷ്ടം ഉള്ള ബാഗുകൾ തിരഞ്ഞെടുക്കാം.”

എന്നാൽ അവിടെ വലിയ ഒരു അത്ഭുതം നടന്നു. എല്ലാവരും അവരുടെ സ്വന്തം ബാഗുകൾ തന്നെ തിരഞ്ഞു എടുത്തു വേഗം തന്നെ അവിടെ നിന്ന് പാഞ്ഞു.

അങ്ങനെ ഈ മനുഷ്യനും പാഞ്ഞു ചെന്ന് തന്റെ ബാഗു എടുത്തു, ” വല്ലവരും തന്റെ ബാഗ് എടുത്താൽ അതിനേക്കാൾ വലിയ ബാഗു എടുക്കേണ്ടി വരും”. പക്ഷെ എല്ലാവരും അവരുടെ സ്വന്തം ബാഗ് തന്നെ തിരഞ്ഞെടുത്തത് കൊണ്ട് അദ്ദേഹത്തിന് ആശ്വാസമായി. തുടർന്ന് എല്ലാവരും അവരുടെ വീടുകളിലേക്ക് പോയി.

വീട്ടിൽ ചെന്ന് അദ്ദേഹം ആലോചിച്ചു  ഇത്ര നാൾ താൻ പ്രാർഥിച്ചത് എന്റെ പ്രശ്നങ്ങൾ മറ്റുള്ളവർക് കൊടുത്താൽ തനിക്കു സന്തോഷം ലഭിക്കും എന്നായിരുന്നു. എന്നാൽ മറ്റുള്ളവരുടെ  ബാഗിൽ എന്താണ് എന്ന് അറിയാതെ ആണ് .

എല്ലാവരും ഇങ്ങനെ ആണ് സ്വന്തം പ്രശ്നങ്ങൾ വരുമ്പോൾ അതാണ് ഏറ്റവും വലിയ പ്രശ്നം എന്ന് വിചാരിക്കും. എന്നാൽ അതിലും എത്രെയോ വലിയ പ്രശ്നങ്ങൾ നേരിടുന്നവരായിരിക്കും മറ്റുള്ളവർ. അതുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പക്ഷെ നമ്മുടെ പ്രശ്നം ചെറുത് ആയിരിക്കും.

അതിനാൽ പ്രശ്നങ്ങൾ ജീവിതത്തിൽ വരുമ്പോൾ അത് പരിഹരിച്ചു മുന്നോട്ടു പോകുകയാണ് വേണ്ടത്. അപ്പോൾ ആണ് അതിനു യഥാർത്ഥ പരിഹാരം ഉണ്ടാകുന്നതും സന്തോഷം ലഭിക്കുന്നതും.

3 thoughts on “പ്രശ്നങ്ങളെ എങ്ങനെ നേരിടാം!”

Leave a Comment

Your email address will not be published. Required fields are marked *