ശരിയായ വസ്ത്രം തിരഞ്ഞെടുക്കാൻ….

funny short stories

Funny Short Stories:. ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും കൂടി ഷോപ്പിംഗിനു പുറത്തു പോയി. അവർ ഒരു വലിയ തുണിക്കടയിൽ കയറി. ഭർത്താവു തന്റെ ഭാര്യക്ക് ഒരു നല്ല സാരി  എടുത്തു കൊടുക്കാൻ ആണ് കയറിയത്.

പക്ഷെ സ്ത്രീകളുടെ സ്വഭാവം അറിയാമല്ലോ, ഒരു തുണിക്കടയിൽ കയറിയാൽ. അത് തന്നെ സംഭവിച്ചു. ഭാര്യ അവിടെ കണ്ട ഓരോ സാരി എടുത്തു നോക്കി. എന്നിട്ടും തൃപ്തി വന്നില്ല. ആദ്യം 100 സാരി എടുത്തു, അതിൽ നിന്ന് 25 സാരി  മാറ്റി വച്ച്. പിന്നീട് ആ മാറ്റിവച്ച 25 ഇൽ  നിന്ന് വീണ്ടും 5 എണ്ണം മാറ്റി വച്ച്. അവസാനം 2 എണ്ണം ആയി, അതിൽനിന്നു ഏതു എടുക്കണം എന്ന് ആലോചിച്ചു നിന്ന്. പക്ഷെ ഒരു സാരി എടുക്കാൻ ഇങ്ങനെ മണിക്കൂറുകൾ കളഞ്ഞത് ഭർത്താവിനെ ദേഷ്യം പിടിപ്പിച്ചു. അങ്ങനെ ഒടുവിൽ ഭാര്യ ഒരെണ്ണം സെലക്ട് ചെയ്തു .അപ്പോഴേക്കും മൂന്ന് മണിക്കൂർ കഴിഞ്ഞിരുന്നു. ഷോപ്പിംഗ് കഴിഞ്ഞു അവർ വീട്ടിലേക്കു മടങ്ങി.

പോകുന്ന വഴിയിൽ ഭർത്താവു ഭാര്യയോട് പറഞ്ഞു, ” ആ ആദം എന്ത് ഭാഗ്യം ചെയ്ത ആളായിരുന്നു, ഒന്നുമില്ലെങ്കിലും ആദവും ഹവ്വയും ഇലകൾ ആയിരുന്നല്ലോ ഉടുത്തിരുന്നത്. അതിനാൽ ആദത്തിനു ഇങ്ങനെ തുണി എടുക്കാൻ വേണ്ടി സമയം കളയേണ്ടി വന്നില്ലല്ലോ. “

ഇതുകേട്ട ഭാര്യയുടെ ഉത്തരം അപ്പോൾ തന്നെ വന്നു, ” ആർക്കു അറിയാം ,ആദം എത്ര മരത്തിൽ കയറിയിട്ട് ആയിരിക്കും ഹവ്വ ഇഷ്ടമുള്ള ഇല തിരഞ്ഞെടുത്തത്.”

ഇത് കേട്ട് ദേഷ്യം വന്നിരുന്ന ആ ഭർത്താവിന്റെ ദേഷ്യം പോയി അദ്ദേഹം ചിരിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും പല ഇഷ്ടങ്ങളും സ്വഭാവങ്ങളും വ്യത്യസ്തമായിരിക്കും. ഇങ്ങനെ ഒക്കെ ഉള്ള ചെറിയ ചെറിയ വ്യതാസങ്ങൾ ആണ് കുടുംബജീവിതത്തിന്റെ സൗന്ദര്യം.  അത് രണ്ടു പേരും അറിഞ്ഞു പരസപരം പിന്തുണക്കുക ആണെങ്കിൽ കുടുംബജീവിതം ഏറ്റവും ആസ്വാദ്യവും സ്വർഗതുല്യം ആകുന്നതും.

Leave a Comment

Your email address will not be published. Required fields are marked *