പിണക്കവും ഇണക്കവും

Short Story on Family

Short Story on Family: ഒരിക്കൽ ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും കൂടി ചില പ്രശ്നങ്ങൾ കാരണം വഴക്കു കൂടി. വഴക്കു കൂടി അവർ തമ്മിൽ മിണ്ടില്ല എന്ന് തീരുമാനിച്ചു. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് ഭർത്താവിന് അത്യാവശ്യം ആയി പിറ്റേ ദിവസം ഒരു ബിസിനസ് ആവശ്യത്തിന് ബോംബയിൽ പോകാൻ ആയി ഫ്ലൈറ്റ് ബുക്ക് ചെയ്തു.

പരസപരം മിണ്ടാത്തൊണ്ടു , അന്ന് രാത്രി ഭർത്താവു ഒരു കടലാസ്സിൽ ഒരു കുറിപ്പ് എഴുതി വച്ച് ഭാര്യക്ക്,

” എനിക്ക് നാളെ രാവിലെ 5 മണിക്ക് ബോംബെക് പോകണം. അതിനാൽ അഞ്ചു മണി ആകുമ്പോൾ എന്നെ വിളിക്കണം”.

ഈ കുറിപ്പ് ഭാര്യ കണ്ടു എന്ന് ഭർത്താവ് ഉറപ്പിച്ചു.

അങ്ങനെ അവർ കിടന്നു ഉറങ്ങി. പിറ്റേ ദിവസം ഭർത്താവു ഉണർന്നു നോക്കിയപ്പോൾ സമയം രാവിലെ ഒൻപതു മണി ആയിരുന്നു. തന്റെ ഫ്ലൈറ്റ് പോയി കഴിഞ്ഞു എന്ന് മനസിലാക്കിയ ഭർത്താവു , തന്നെ രാവിലെ അഞ്ചു മണിക്ക് വിളിക്കാൻ പറഞ്ഞിട്ട് ഭാര്യ വിളിക്കാത്ത  ദേഷ്യത്തിൽ എണ്ണീറ്റു നോക്കിയപ്പോൾ അവിടെ ഒരു കുറിപ്പ് ഇരിക്കുന്ന കണ്ടു.

അതിൽ ഭാര്യ ഇങ്ങനെ എഴുതിയിരുന്നു, ” ഇപ്പോൾ അഞ്ചു മണി ആയി. വേഗം എഴുന്നേൽക് “..

ഏതായാലും ഇത് കണ്ടപ്പോൾ  ഭർത്താവിന് ചിരി വന്നു ദേഷ്യം ഒക്കെ മാറി. അവരുടെ പിണക്കവും മാറി.

കുടുംബ ജീവിതത്തിൽ ഇത് പോലുള്ള കൊച്ചു കൊച്ചു പിണക്കവും, ഇണക്കവും ഒക്കെ ഉണ്ടാകും. അത് സാധരണ ആണ്. പക്ഷെ ആ പിണക്കങ്ങൾ നീട്ടി കൊണ്ട് പോകാതെ ആരെങ്കിലും ഒരാൾ മുൻകൈ എടുത്തു തീർക്കുക.

സ്നേഹം ഉള്ളിടത്തെ പിണക്കവും ഉണ്ടാകു. അത് തിരിച്ചറിഞ്ഞു ആ കൊച്ചു പിണക്കങ്ങൾ ഒക്കെ തമാശ ആയി എടുത്തു ആസ്വദിച്ചു മുന്നോട്ടു പോകുക. ചിലപ്പോൾ ചില നിസാര പിണക്കങ്ങൾ മാറ്റാൻ ആരും മുൻകൈ എടുത്തില്ലെങ്കിൽ അത് ഒരുപക്ഷെ കൈവിട്ടു പോയെന്നു തന്നെ വരാം..

Leave a Comment

Your email address will not be published. Required fields are marked *