ഭാര്യാഭർതൃ ബന്ധം ..

short story about family with moral lesson

Short Story about Family with Moral Lesson: ഒരു നഗരത്തിൽ , ഒരു ചെറുപ്പക്കാരൻ വളരെ സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ചു. ആ നഗരത്തിൽ ഉള്ള എല്ലാവരും ആ യുവതിയുടെസൗന്ദര്യത്തെ പുകഴ്ത്തി പറഞ്ഞു.

ഇത് കണ്ടു ആ ഭാര്യക്ക് സ്വയം അഭിമാനം തോന്നി.  അങ്ങനെ അവർ നല്ല രീതിയിൽ കുടുംബജീവിതം നയിച്ച് പോന്നു . അങ്ങനെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യയ്ക്കു വളരെ വിരളമായി സംഭവിക്കുന്ന ഒരു ചർമ്മ രോഗം പിടിപെട്ടു. അതിനു പ്രത്യേകം ചികിത്സ ഉണ്ടായിരുന്നില്ല.

ഈ ചർമ്മ രോഗം ഭാര്യയുടെ സൗന്ദര്യം നഷ്ടപ്പെടുത്തി. തുടർന്ന് അങ്ങോട്ട് തന്റെ സൗന്ദര്യം പൂർണമായി മാറി ഒരു നശിച്ചു പോകും എന്ന് ഭാര്യക്ക് മനസിലായി. അപ്പോൾ ആ ഭാര്യക്ക് തന്റെ സൗന്ദര്യം നഷ്ടപെട്ടത് കൊണ്ട് ഭർത്താവിന് തന്നോടുള്ള സ്നേഹം നഷ്ടപ്പെടുമോ എന്ന് ഉത്കണ്ഠയായിരുന്നു. പക്ഷെ ആ ഭർത്താവു ഭാര്യയെ തിരുത്താൻ ശ്രെമിക്കുകയും തനിക്കു ഭാര്യയോട് ഉള്ള സ്നേഹത്തിനു ഒരു കുറവും വരില്ല എന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ തുടങ്ങി. പക്ഷെ എത്ര പറഞ്ഞിട്ടും ആ ഭാര്യക്ക് നിരാശ മാറിയില്ല. ഭർത്താവു വെറുതെ പറയുന്നത് ആവും, ഇപ്പോൾ പഴയ പോലെ സ്നേഹം കാണില്ല എന്ന് വിചാരിച്ചു നിരാശപെടാൻ തുടങ്ങി.

അങ്ങനെ ഇരിക്കെ അവരുടെ ഭർത്താവിന് ഒരു അപകടമുണ്ടായി, ആ അപകടത്തിൽ അദ്ദേഹത്തിന്റെ കാഴ്ച പൂർണമായി നഷ്ടമായി. ഇത് അവരുടെ നിരാശ കൂട്ടിയെങ്കിലും സാവധാനം അവർ സാധാരണ ജീവിതത്തിലേക്ക് വന്നു. കാഴ്ച നഷ്‌ടമായ ഭർത്താവിനെ ഒരിക്കലും തന്നോട് ചേർത്ത് പിടിച്ചു ആ ഭാര്യ അദ്ദേഹത്തിന്റെ ജോലി ഉൾപ്പെടെ എല്ലാ കാര്യങ്ങളും നോക്കി. വർഷങ്ങൾ കഴിയുന്നതോറും ഭാര്യയുടെ സൗന്ദര്യം പൂർണമായി നഷ്ടപ്പെട്ട്. തന്റെ മുഖം ഒന്ന് കണ്ണാടിയിൽ നോക്കാൻ പോലും ആ ഭാര്യക്ക് കഴിഞ്ഞില്ല, എങ്കിലും ആ ഭാര്യ തന്റെ പ്രയാസങ്ങൾ ഒന്നും ഗൗനിക്കാതെ ഭർത്താവിനെ തുടർന്നും പരിചരിച്ചു.

അങ്ങനെ ഒരിക്കൽ ആ ഭാര്യ മരണമടഞ്ഞു. ആ ഭർത്താവു ഒറ്റയ്ക്ക് ആയി. ആ ഭർത്താവു തന്റെ ഭാര്യയെ ധാരാളം സ്നേഹിച്ചത് കൊണ്ട് , ആ ഓര്മയുള്ള സ്ഥലത്തു ഭാര്യ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് വിചാരിച്ചു വേറെ ഒരു സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു.

പോകുന്നതിനു തൊട്ടു മുൻപായി അദ്ദേഹത്തിന്റെ അയൽവാസി അദ്ദേഹത്തിണ്റ്റെ അടുത്ത് എത്തി ഇങ്ങനെ പറഞ്ഞു, ” താങ്കൾ  ഇനി എങ്ങനെ ഒറ്റയ്ക്ക് കഴിയും. നേരെത്തെ ഭാര്യ താങ്കളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് കൊണ്ട് താങ്കൾക്കു കാഴ്ചയില്ലായിരുനെങ്കിലും  ബുദ്ധിമുട്ട് അനുഭവിച്ചിരുന്നില്ല. ഇനി ഇപ്പോൾ വേറെ ഒരു സ്ഥലത്തേക്ക് ഒറ്റക് മാറുമ്പോൾ ഒരു സഹായം ഇല്ലാതെ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും.”

അപ്പോൾ അദ്ദേഹം പറഞ്ഞു, ” സുഹൃത്തേ , എനിക്ക് കണ്ണ് കാണില്ല എന്ന് ആര് പറഞ്ഞു. എനിക്ക് കാഴ്ച്ച ഉണ്ട്. തന്റെ ഭാര്യക്ക് അസുഖം മൂലം സൗന്ദര്യം പോയത് കൊണ്ട് തനിക്ക് അവരോടുള്ള സ്നേഹം കുറയുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നു. എത്ര പറഞ്ഞു മനസ്സിലാക്കിയിട്ടും അവൾക്കു അംഗീകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ആണ് ആ അപകടം ഉണ്ടായപ്പോൾ തനിക്കു കാഴ്ച നഷ്ടപ്പെട്ട് എന്ന് അവളോട് കള്ളം പറഞ്ഞത്. കാഴ്ച്ച ഇല്ലാത്ത തനിക്കു അവളുടെ സൗന്ദര്യം നശിക്കുന്നത് കാണേണ്ടി വരില്ലല്ലോ എന്ന്  അവൾ വിചാരിച്ചു, അവളുടെ നിരാശ മാറട്ടെ എന്ന് വിചാരിച്ചു ആണ് താൻ ഇത്ര നാൾ അഭിനയിച്ചത്. . അവൾ നല്ല സ്നേഹം ഉള്ള ഭാര്യ ആയിരുന്നു. ഞാൻ അവളെ ഒരുപാടു സ്നേഹിച്ചിരുന്നു. എനിക്ക് അവളോട് ഒപ്പം ജീവിക്കാൻ ആയിരുന്നു സന്തോഷം.”

ഇത് കേട്ട ആ അയൽവാസിയുടെ കണ്ണുകൾ നിറഞ്ഞു, ഇവരുടെ സ്നേഹം കണ്ടിട്ട്.

ഭാര്യാഭർത്തു ബന്ധം എന്ന് പുറമെയുള്ള സൗന്ദര്യം അല്ല , അതിലുപരി പരസ്പര സ്നേഹവും, കരുതലും ആണ്.

Leave a Comment

Your email address will not be published. Required fields are marked *