വിജയവും കാഴ്ചപ്പാടും

Inspirational Stories of Success

Inspirational Stories of Success: ഒരു ധനികനായ മനുഷ്യന് അസഹ്യമായ കണ്ണിനു വേദന ഉണ്ടായി. അദ്ദേഹം പല ഡോക്ടർമാരെയും കാണിച്ചിട്ടും അസുഖത്തിന് ഒരു കുറവും വന്നില്ല . കുറെ മരുന്നുകൾ കഴിച്ചെങ്കിലും വേദനക്ക് ഒട്ടും കുറവ് വന്നില്ല. ദിവസം ചെല്ലുംതോറും വേദന കൂടി വന്നു. അങ്ങനെ ഒരു നാൾ ഇത്തരം അസുഖങ്ങൾ ചികിൽസിൽകുന്ന ഒരു സന്യാസിയുടെ അടുക്കൽ എത്തി തന്റെ അസുഖത്തിന്റെ കാര്യം പറഞ്ഞു. ആ സന്യാസിക്ക് ആ അസുഖത്തിന്റെ കാര്യം പിടി കിട്ടി.

അദ്ദേഹം അയാളോട് പറഞ്ഞു , “നിങ്ങൾ ഇനി കുറച്ചു നാളത്തേക്ക് പച്ച നിറങ്ങളിലേക്കു  മാത്രമേ നോക്കാവു. വേറെ ഒരു നിറങ്ങളിലും നോക്കരുത്. “

ഇത് കേട്ട് ആ മനുഷ്യൻ വളരെ ആശ്ചര്യത്തോടെ വീട്ടിലേക്കു മടങ്ങി. ഇത്തരം വിചിത്രമായ ചികിത്സ അയാൾക്കു ആശ്ചര്യം തോന്നി. എങ്കിലും തന്റെ കണ്ണിനു വേദന എങ്ങനെ എങ്കിലും കുറയണമെന്നു വിചാരിച്ചു അങ്ങനെ ചെയ്യാം എന്ന് വിചാരിച്ചു.

വീട്ടിൽ ചെന്ന അയാൾ ആ വീട് മുഴുവൻ പച്ച നിറമാക്കി, വീട്ടിൽ ഉള്ള സാധനങ്ങൾ ഉൾപ്പെടെ നോക്കുന്ന സാധനങ്ങൾ എല്ലാം പച്ച നിറമാക്കി. അങ്ങനെ ആ ചികിത്സ തുടങ്ങി.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ സന്യാസി അയാളുടെ വീട്ടിൽ എത്തി. അപ്പോൾ അവിടെ ഉള്ള വീടും, സാധനങ്ങൾ ഉൾപ്പെടെ എല്ലാം പച്ച നിറമാക്കിയത് കണ്ടു അതിശയിച്ചു . വളരെ ആശ്ചര്യത്തോടെ അദ്ദേഹം അയാളുടെ അടുക്കൽ ചെന്ന് ഇവിടെ മുഴുവൻ പച്ച നിറമാക്കിയതിനെ കുറിച്ച് ചോദിച്ചു.

അപ്പോൾ അയാൾ അദ്ദേഹം പറഞ്ഞു, ” അങ്ങ് അല്ലെ പറഞ്ഞത് പച്ച നിറം മാത്രമേ കുറച്ചു നാൾ നോക്കാവു, അതിനാൽ താൻ നോക്കുന്ന ഭാഗം എല്ലാം പച്ച നിറം അടിച്ചു”.

അപ്പോൾ ആ സന്യാസി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,” നിങ്ങൾക്കു ഈ ലോകം മുഴുവൻ പച്ച നിറം ആക്കി മാറ്റാൻ കഴിയുമോ?. നിങ്ങൾക്കു വെറും ഒരു പച്ച കണ്ണട വാങ്ങി വച്ചാൽ പോരെ. ആ കണ്ണടക്കു പകരം ഇത്രെയും പണം ചിലവാക്കി പച്ച നിറം ആക്കേണ്ടതുണ്ടോ ?. “

തുടർന്ന് ആ സന്യാസി പറഞ്ഞു, ” ഈ ലോകമോ , ലോകത്തിന്റെ രൂപമോ മുഴുവൻ നമ്മുടെ രീതിയിൽ ആക്കാൻ ശ്രെമിക്കുന്നതു വിഢിത്തരമാണ്. .. പകരം സ്വയം മാറാൻ ശ്രെമിക്കുക… നമ്മുടെ കാഴ്ചപ്പാട് ആണ് മാറേണ്ടത് . നമ്മുടെ കാഴ്ചപ്പാടിൽ കൂടി നോക്കുമ്പോൾ ലോകം നമ്മുടെ മുൻപിൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ തെളിഞ്ഞു കാണാം.”

ഇത് പലപ്പോഴും എല്ലാവര്ക്കും ബാധകമാണ്, നമ്മുടെ കാഴ്ചപ്പാട് മാറ്റി ഒന്ന് ചിന്തിക്കു, അത് പല കാര്യങ്ങൾക്കും  പരിഹാരം കിട്ടും.

Leave a Comment

Your email address will not be published. Required fields are marked *