പരദൂഷണം വിശ്വസിക്കുന്നതിനു മുൻപ്..

short motivational story with moral

Short Motivational Story with Moral: ഒരിക്കൽ ഒരു മഹാനായ മനുഷ്യൻ ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന് ധാരാളം അനുയായികളും, സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു അനുയായി ഓടി വന്നു വന്നു അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു , “ഞാൻ താങ്കളുടെ ഒരു സുഹൃത്തിനെ കുറിച്ച് ഒരു കാര്യം കേട്ട്. അത് എന്താണെന്നു ഇപ്പോൾ പറയാം.” ഉടൻ തന്നെ അദ്ദേഹം അയാളോട് പറഞ്ഞു, “ഒരു മിനിറ്റ്എന്നോട് ആ കാര്യം പറയുന്നതിന് മുൻപ് നിങ്ങൾ   മൂന്ന് ചോദ്യങ്ങൾ അടങ്ങുന്ന പരീക്ഷ നേരിടണം.”

തുടർന്ന് അദ്ദേഹം പറഞ്ഞു, “ഒന്നാമത്തെ ചോദ്യം , നിങ്ങൾ സുഹൃത്തിനെ കുറിച്ച് പറയാൻ പോകുന്ന കാര്യങ്ങൾ നൂറു ശതമാനം സത്യമാണെന്നു നിങ്ങൾക്കു ഉറപ്പുണ്ടോ?.”

അപ്പോൾ അയാൾ പറഞ്ഞു, “അത് ഉറപ്പില്ല, ഞാൻ കേട്ട് എന്നേ ഉള്ളു.”

തുടർന്ന് അദ്ദേഹം പറഞ്ഞു, ” ശെരി, ഒന്നാമത്തെ ചോദ്യത്തിന് നിങ്ങൾ ഉത്തരം നൽകി, രണ്ടാമത്തെ ചോദ്യം, നിങ്ങൾ എന്റെ ആ സുഹൃത്തിനെ കുറിച്ച് പറയാൻ പോകുന്നത് എന്തെങ്കിലും നല്ല കാര്യമായിട്ട് ബന്ധമുള്ളത് ആണോ?”.

അപ്പോൾ അയാൾ പറഞ്ഞു, ” അല്ല, നല്ല കാര്യം അല്ല.”

അപ്പോൾ അദ്ദേഹം പറഞ്ഞു, ” ശെരി, അപ്പോൾ നിങ്ങൾ എന്റെ സുഹൃത്തിനെ കുറിച്ച് പറയാൻ പോകുന്നത് നല്ല കാര്യം അല്ല, അത് പോലെ അത് സത്യമാണോ എന്ന് നിങ്ങള്ക്ക് ഉറപ്പും ഇല്ല “.

തുടർന്ന് അദ്ദേഹം പറഞ്ഞു, ” ഇനി ഒരു ചോദ്യം കൂടി നിങ്ങൾ നേരിടാൻ ബാക്കി ഉണ്ട്, നിങ്ങൾ പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്ക് എന്തെങ്കിലും ഗുണം ലഭിക്കുമോ?.”

അപ്പോൾ അയാൾ പറഞ്ഞു, ” ഇല്ല, പ്രത്യേകിച്ച് ഒരു ഗുണവും അങ്ങേക്ക് ലഭിക്കുന്ന കാര്യമല്ല.” “ശെരി “, അദ്ദേഹം തുടർന്ന്, “നിങ്ങൾ മൂന്ന് ചോദ്യങ്ങളും നേരിട്ടു, അതിൽ നിന്ന് കിട്ടിയ ഉത്തരം, നിങ്ങൾ എന്റെ സുഹൃത്തിനെ കുറിച്ച് പറയാൻ പോകുന്ന കാര്യം സത്യമാണോ എന്ന് നിങ്ങള്ക്ക് ഉറപ്പില്ല, അതൊരു നല്ല കാര്യമല്ല, അതുപോലെ എനിക്ക് ഒരു ഗുണവും കിട്ടില്ല. എങ്കിൽ പിന്നെ എന്നോട് അത് പറഞ്ഞിട്ട് എന്ത് പ്രയോജനം?.”

അപ്പോൾ അയാൾക്കു തന്റെ തെറ്റ് മനസിലായി,. ഇത് പോലെ നമ്മളും ഒരാളെ കുറിച്ച് പറയാൻ ശ്രെമിക്കുമ്പോൾ അത് സത്യം ആണോ എന്ന് അന്വേഷിക്കുക. അത് ചിലപ്പോൾ കൂട്ടുകാരെ കുറിച്ചാകാം, നമ്മുടെ പ്രിയപെട്ടവരെ കുറിച്ചാകാം, ഇതെല്ലം വിശ്വാസത്തിന്റെ പുറത്തു പണിയപ്പെട്ട ബന്ധങ്ങൾ ആണ്. അതിനാൽ വിശ്വാസത്തെ തകർക്കുന്ന കാര്യങ്ങൾ ആരെങ്കിലും പറഞ്ഞെന്നു വച്ച് അത് വിശ്വസിക്കുന്നതിനു മുൻപ് സത്യമാണെന്നു അന്വേഷിക്കുക. അല്ലെങ്കിൽ നഷ്ടം നമ്മുക്ക് തന്നെ ആണ്.

 ജീവിതത്തിലെ സന്തോഷം എന്ന് പറയുന്നത് നമ്മുടെ ചിന്തകളുടെ ഗുണമേന്മ അനുസരിച്ചു ആണ്.

Leave a Comment

Your email address will not be published. Required fields are marked *