വിജയിക്കാൻ ഉള്ള മാർഗം

Inspirational Success Story

Inspirational Success Story: ഒരു വലിയ ബിസിനസ് ക്കാരൻ വലിയ കടബാധ്യത വന്നു അദ്ദേഹത്തിന്റെ ബിസിനസ് മുഴുവൻ തകർന്നു. ഏകദേശം ഒരു കോടി രൂപയോളം കടബാധ്യത അദ്ദേഹത്തിന് വന്നു. അദ്ദേഹം വളരെ വിഷമിച്ചു ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ദിവസങ്ങൾ കഴിച്ചു കൂട്ടി.

അങ്ങനെ ഒരു ദിവസം അദ്ദേഹം വളരെ നിരാശപെട്ടു ഒരു പാർക്കിൽ ചെന്ന് ഇരിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ ഒരു മനുഷ്യൻ എത്തി, നിരാശപ്പെട്ടിരിക്കുന്ന കാര്യം തിരക്കി. അദ്ദേഹം തന്റെ കടബാധ്യത വന്നു ബിസിനസ് തകർന്ന് കഥ ആ മനുഷ്യനോട് പറഞ്ഞു. അപ്പോൾ ആ മനുഷ്യൻ ഒന്നു പുഞ്ചിരിച്ചു കൊണ്ട് ” സാരമില്ല ഞാൻ സഹായിക്കാം , എന്നിൽ വിശ്വസിക്കൂ”.

ഇങ്ങനെ പറഞ്ഞു ആ മനുഷ്യൻ പോക്കറ്റിൽ നിന്ന് ഒരു ചെക്ക് എടുത്തു അതിൽ പണം എഴുതി അദ്ദേഹത്തിന് കൊടുത്തിട്ടു പറഞ്ഞു,” ഈ പണം എടുത്തോളൂ, കൃത്യം ഒരു വർഷം കഴിയുമ്പോൾ നമ്മുക്ക് ഇതേ സ്ഥലത്തു കണ്ടുമുട്ടാം. അപ്പോൾ ഈ പണം തിരിച്ചു തന്നാൽ മതി.”

ആ ചെക്ക് അദ്ദേഹം വാങ്ങി കഴിഞ്ഞപ്പോൾ ആ മനുഷ്യൻ അവിടെ നിന്ന് പോവുകയുണ്ടായി. വളരെ അതിശയത്തോടെ അദ്ദേഹം ആ ചെക്കിൽ നോക്കിയപ്പോൾ അതിൽ ഒരു കോടി രൂപ എഴുതിയിരുന്നു. അതിന്റെ താഴെ ഒപ്പു കണ്ടപ്പോൾ ഞെട്ടി പോയി. അതിലെ ഒപ്പു  Warren  Buffet ( ലോകത്തിലെ വലിയ സമ്പന്നരിൽ ഒരാൾ) ആയിരുന്നു.

അദ്ദേഹം വിചാരിച്ചു ഈ പണം കൊണ്ട് എന്റെ കടം മുഴുവൻ വീട്ടാൻ കഴിയും, പക്ഷെ ഉടൻ അദ്ദേഹം തീരുമാനിച്ചു ഈ ചെക്ക് സൂക്ഷിച്ചു വയ്ക്കാം , അത്യാവശ്യം വരുമ്പോൾ മാത്രം എടുക്കാം.

ഈ ഒരു ചെക്ക് കൈയ്യിൽ ഉള്ളത് കൊണ്ട് അദ്ദേഹത്തിന്   കൂടുതൽ ആത്മവിശ്വാസം ആയി. അദ്ദേഹം തിരികെ എത്തി തന്റെ ബിസിനസ് നന്നാക്കാൻ തന്നെ തീരുമാനിച്ചു. അദ്ദേഹം ആ ബിസിനസ് ഒന്ന് അഴിച്ചു പണിഞ്ഞു പുതിയ ആശയങ്ങൾ നടപ്പാക്കി. അങ്ങനെ അദ്ദേഹത്തിന്റെ ബിസിനസ് മെച്ചപ്പെട്ടു വന്നു.

അങ്ങനെ കുറച്ചു മാസങ്ങൾ കൊണ്ട് അദ്ദേഹത്തിന് കടം മുഴുവൻ തിരിച്ചു അടക്കാൻ കഴിഞ്ഞു.

അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം വാക്ക് പറഞ്ഞത് അനുസരിച്ചു ആ ചെക്കു തിരിച്ചു കൊടുക്കാൻ പഴയ പാർക്കിൽ വന്നു നിന്ന് . അപ്പോൾ ആ പഴയ മനുഷ്യനും അവിടെ വന്നു.

അദ്ദേഹം വളരെ സന്തോഷത്തോടെ ആ മനുഷ്യനോട് താൻ വിജയിച്ച കഥകൾ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു.

അദ്ദേഹം ആ ചെക്ക് അതുപോലെ ആ മനുഷ്യന് തിരിച്ചു നൽകിയപ്പോൾ ഒരു നേഴ്സ് അവിടെ ഓടി വന്നു , ആ മനുഷ്യന്റെ കയ്യിൽ പിടിച്ചു, തുടർന്ന് നഴ്സ് പറഞ്ഞു, ” ഞാൻ ഈ മനുഷ്യനെ കണ്ടുകിട്ടിയതു കൊണ്ട് സന്തോഷമായി, ഈ മനുഷ്യൻ നിങ്ങളെ ബുദ്ധിമുട്ടിച്ചില്ലല്ലോ, ഇയാൾ ഞങ്ങളുടെ mental ഹോസ്പിറ്റലിൽ ചികത്സയിലിരിക്കുന്ന ഒരു മനോരോഗി ആണ്, ഇയാൾ  എല്ലാരോടും പറഞ്ഞു നടക്കുന്നത് ഇയാൾ Warren Buffet എന്ന സമ്പന്നൻ ആണെന്ന് ആണ് “. ആ നേഴ്സ് അയാളെ കൊണ്ട് പോയി.

ഇത് കണ്ട ആ ബിസിനസ് കാരൻ ഞെട്ടി തരിച്ചു. ഈ ഒരു വര്ഷം മുഴുവൻ ഈ മനുഷ്യൻ തന്ന ഒരു കോടി രൂപയുടെ ചെക്ക് ഉണ്ടെന്ന ആത്മവിശ്വാസത്തിലാണ് പല കാര്യങ്ങൾ ചെയ്തതും, ബിസിനസ് മെച്ചപ്പെട്ടതും.

ഇത് എല്ലാവര്ക്കും ഒരു പാഠം ആണ്. വെറും പണം മാത്രമല്ല, നമ്മുടെ കാഴ്ചപ്പാടും,ആത്മവിശ്വാസവും ആണ് എന്തും നേടിയെടുക്കാൻ ഉള്ള ശക്തി തരുന്നത്.

2 thoughts on “വിജയിക്കാൻ ഉള്ള മാർഗം”

Leave a Comment

Your email address will not be published. Required fields are marked *