പ്രശ്നവും പരിഹാരവും

Motivational Stories

Motivational Stories: ഒരിക്കൽ വളരെ നല്ലവനായ ഒരു രാജാവിന് ഒരു യുദ്ധത്തിൽ അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു . എങ്കിലും കാലക്രമേണ അദ്ദേഹം അതിനോട് പൊരുത്തപ്പെട്ടു.അങ്ങനെ വികൃതമായ ഒറ്റ കണ്ണ് കൊണ്ട് അദ്ദേഹം ഭരണം തുടർന്നു . ഒരിക്കൽ അദ്ദേഹം തന്റെ കൊട്ടാരത്തിൽ കൂടി നടക്കുവായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ പൂർവികരായ രാജാക്കന്മാരുടെ മനോഹരമായ ചിത്രങ്ങൾ ചുവരിൽ ഇരിക്കുന്നത് കണ്ടു. അപ്പോൾ അദ്ദേഹത്തിനും തന്റെ മനോഹരമായ ഒരു ചിത്രം വരക്കണമെന്നു ആഗ്രഹം തോന്നി .അങ്ങനെ തന്റെ ഒരു മനോഹര ചിത്രം വരയ്ക്കാൻ അദ്ദേഹം ഉത്തരവിട്ടു.

അങ്ങനെ ധാരാളം ചിത്രകാരൻമാർ കൊട്ടാരത്തിൽ എത്തി. പക്ഷെ വികൃതമായ ഒരു കണ്ണ് കൂടി വരകുമ്പോൾ അതിനു ഒട്ടും ഭംഗി ഉണ്ടാകില്ലെന്ന് ചിത്രകാരമാർക്കു മനസിലായി. അങ്ങനെ അവർ എല്ലാവരും പിന്മാറി. ഇത് രാജാവിനെ വളരെ ദുഃഖിപ്പിച്ചു. അപ്പോൾ ഒരു ചിത്രകാരൻ മുന്നോട്ട് വന്നു താൻ രാജാവിന്റെ ചിത്രം വരക്കാം എന്ന് പറഞ്ഞു. രാജാവ് അതിനു സമ്മതം മൂളി. പക്ഷെ മറ്റു ചിത്രകാരന്മാർ അയാളോട് പറഞ്ഞു,’ വികൃതമായ ഒരു കണ്ണ് ഉള്ള രാജാവിന്റെ ചിത്രം വരച്ചാൽ ആ ചിത്രം കാണാൻ വളരെ മോശമായിരിക്കും . അത് രാജാവിന്റെ അതൃപ്തിക്കു നീ ഇരയാകും’.
പക്ഷെ ആ ചിത്രകാരൻ അതിൽനിന്നു പിന്മാറാൻ തയാറായില്ല . അദ്ദേഹം ചിത്രം വരയ്ക്കാൻ തന്നെ തീരുമാനിച്ചു.

അങ്ങനെ അദ്ദേഹം രാജാവിന്റെ ചിത്രം വരയ്ക്കാൻ ആരംഭിച്ചു.അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ താൻ വരച്ച ചിത്രം പൂർത്തിയായെന്നും രാജാവിനെ അറിയിച്ചു. അങ്ങനെ ചിത്രം കാണാൻ രാജാവും കൂട്ടരും വന്നു. ഒപ്പം ആ മറ്റു ചിത്രകാരന്മാർകൂടി വന്നു. അപ്പോൾ അദ്ദേഹം താൻ വരച്ച ചിത്രം അവരുടെ മുന്നിൽ പ്രദർശിപ്പിച്ചു.

ചിത്രം കണ്ട എല്ലാവരും അതിശയിച്ചു. രാജാവ് ഒരു കുതിരപ്പുറത്തു ഇരുന്നു ഒരു കണ്ണ് അടച്ചു പിടിച്ചു അമ്പും വില്ലും ഉപയോഗിച്ച് ഉന്നം പിടിക്കുന്ന ചിത്രം ആയിരുന്നു അദ്ദേഹം വരച്ചത്. വൈകൃതം ഉള്ള ആ കണ്ണ് അടിച്ചു മറ്റേ കണ്ണ് തുറന്നു ഉന്നം പിടിക്കുന്ന ചിത്രം ആയിരുന്ന് അദ്ദേഹം വരച്ചത്. അതിനാൽ ആ വൈകൃതം ചിത്രത്തിൽ വരാതെ ചിത്രം വളരെ മനോഹരമായിത്തീർന്നു.

എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമുണ്ട്. അത് ശെരിയായി കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ പ്രശ്നങ്ങളിലേക്ക് നോക്കി ദുഃഖിച്ചിരിക്കാതെ നമ്മൾ അതിനുള്ള പരിഹാരത്തിലേക്കു വേണം ശ്രെധ കൊടുക്കാൻ.

2 thoughts on “പ്രശ്നവും പരിഹാരവും”

Leave a Comment

Your email address will not be published. Required fields are marked *