കാഴ്ചപ്പാടും പരിഹാരവും

Short Stories with Good Morals

Short Stories with Good Morals: ഭർത്താവിന് സ്ഥലം മാറ്റം വന്നത് കാരണം നവദമ്പതികൾ പുതിയ താമസ സ്ഥലത്തു എത്തി. രാവിലെ Breakfast കഴിക്കുന്നതിനിടയിൽ അവൾ ജനൽ ചില്ലകളിലൂടെ പുറത്തേക്കു നോക്കി. അപ്പുറത്തെ സ്ത്രീ വസ്ത്രങ്ങൾ ഉണക്കാൻ ഇട്ടിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടൂ.

“അപ്പുറത്തെ സ്ത്രീക്ക് വസ്ത്രങ്ങൾ അലക്കാൻ അറിയില്ലെന്ന് തോന്നുന്നു”.-അവൾ ഭർത്താവിനോട് പറഞ്ഞു.

ഭർത്താവ് ഒന്നും മിണ്ടിയില്ല.

“ചിലപ്പോൾ അവളുടെ കുറ്റം കൊണ്ട് ആയിരിക്കയില്ല.അവൾ അലക്കാൻ ഉപയോഗിക്കുന്ന സോപ്പ് ഗുണമേന്മ കുറഞ്ഞതായിരിക്കാം. ഹോ. ഇങ്ങനെ അലക്കുന്നതിനേക്കാൾ അലക്കാതിരിക്കുന്നതു ആയിരിക്കും ഭേദം.ഒരു വൃത്തിയുമില്ല. എന്റെ അലക്കാത്ത വസ്ത്രങ്ങൾ ഇതിലും ഇതിലും എത്രെയോ വൃത്തിയുള്ളതാണ്.”- അവൾ തുടർന്നൂ.

എല്ലാ ദിവസവും Breakfast കഴിക്കുന്ന സമയത്തു പുറത്തേക്കു നോക്കി  അവൾ ആ വസ്ത്രങ്ങളുടെ വൃത്തിയില്ലായ്മയെ കുറിച്ച് ഓരോ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരുന്നു.

അങ്ങനെ ഒരു ദിവസം പുറത്തേക്കു നോക്കിയപ്പോൾ അവൾ പറഞ്ഞു, “ഹായ്, ഇന്ന് എത്ര വൃത്തിയായി വസ്ത്രങ്ങൾ അലക്കിയിട്ടിരിക്കുന്നു. അവസാനം അവൾ അളക്കാൻ പഠിച്ചു, അല്ലെങ്കിൽ ഗുണമേന്മയുള്ള പുതിയ സോപ്പ് വാങ്ങി കാണും. അതുമല്ലെങ്കിൽ അവളുടെ ഭർത്താവു അലക്കി കാണും.”- അവൾ ഓരോന്നായി പറഞ്ഞു കൊണ്ടേയിരുന്നു.

“ഞാൻ ഇന്ന് അതിരാവിലെ എഴുന്നേറ്റു നമ്മുടെ പുതിയ ഈ വീടെല്ലാം വൃത്തിയാക്കി, അതുപോലെ നമ്മുടെ വീട്ടിലെ ജനൽ  ചില്ലുകൾ എല്ലാം തുടച്ചു വൃത്തിയാക്കി”.

ഭർത്താവു പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു, “നമ്മുടെ വീട്ടിലെ വൃത്തിഹീനമായ ജനൽ ചില്ലുകൾക്കിടയിലൂടെ നോക്കിയപ്പോൾ അയൽ വീട്ടിലെ ഭംഗിയുള്ള കാഴ്ചകൾ വൃത്തിഹീനമായി തോന്നി. നമ്മുടെ കണ്ണട മോശം ആയിപോയതിനു മറ്റുള്ളവർ എന്ത് പിഴച്ചു. ചില മനുഷ്യർ ഇങ്ങനെ ആണ്, വ്യക്തികളെയും, പ്രശ്നങ്ങളെയും നോക്കി കാണുന്നത് അവരുടെ വീക്ഷണകോണിലൂടെ മാത്രം ആണ്.”

നോക്കൂ, നമ്മുടെ മനോഭാവം ആണ് ആദ്യം മാറേണ്ടത്. അത് മാറിയാൽ നമ്മുടെ പല പ്രശ്നങ്ങൾക്കും പരിഹാരമായി. 

Leave a Comment

Your email address will not be published. Required fields are marked *