
Short Story About Inspiration: അനഘയും അവളുടെ ഭർത്താവ് ആകാശും ചില കുടുംബപ്രശ്നം കാരണം ഒരു കൗൺസിലറെ കാണാൻ പോയി. കൗൺസിലർ ആകാശിനോട് ചോദിച്ചു എന്താണ് നിങ്ങളുടെ പ്രശനം. എന്നെ മനസിലാക്കുന്നില്ല എന്നാണ് അവളുടെ പരാതി, പക്ഷെ അവൾ ശെരിക്കും ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന എന്നെയാണ് മനസ്സിലാക്കാത്തതു…
അനഘയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
കൗൺസിലർ ആകാശിനോട് ചോദിച്ചു, ” നിങ്ങള്ക്ക് എന്താണ് ജോലി?
ആകാശ് പറഞ്ഞു. “ഞാൻ ബാങ്കിൽ ജോലി ചെയ്യുന്നു.
അപ്പോൾ കൗൺസിലർ- ” അപ്പോൾ നിങ്ങളുടെ ഭാര്യയോ?
ആകാശ് – അവൾക്കു ജോലിയില്ല, വീട്ടമ്മ ആണ്
കൗൺസിലർ- നിങ്ങളുടെ വീട്ടിൽ Breakfast ആരാണ് ഉണ്ടാക്കുന്നത് ?
ആകാശ്- അത് എന്റെ ഭാര്യ, അവൾക്കു ജോലിക്കു പോകേണ്ടല്ലോ, അത് കൊണ്ട്.
കൗൺസിലർ- നിങ്ങളുടെ ഭാര്യ എപ്പോൾ എഴുന്നേൽക്കും?
ആകാശ്- അവൾ വെളുപ്പിനെ എഴുന്നേൽക്കും, എന്നിട്ടു രാവിലെത്തേക്കു ഉള്ള ഭക്ഷണവും, ഉച്ചക്ക് കുട്ടികൾക്കും എനിക്കും കൊണ്ട് പോകാൻ ഉള്ള ഭക്ഷണവും തയ്യാറാക്കും. പിന്നീട് കുട്ടികളെ പല്ലു തേപ്പിക്കും , അവരെ ഒരുക്കും, അവർക്കു ആവശ്യമുള്ള എല്ലാം തയ്യാറാക്കി വയ്ക്കും.
കൗൺസിലർ- കുട്ടികൾ എങ്ങനെ ആണ് സ്കൂളിൽ പോകുന്നത്?
ആകാശ്- അത് അവൾ കൊണ്ട് വിടും, കാരണം അവൾക്കു ജോലിക്കു പോകേണ്ടല്ലോ.
കൗൺസിലർ- കുട്ടികളെ സ്കൂളിൽ കൊണ്ട് വിട്ടു വന്നു നിങ്ങളുടെ ഭാര്യ എന്ത് ചെയ്യും?
ആകാശ്- തിരിച്ചു വന്നു എല്ലാം അടുക്കി വെച്ച് വീട് വൃത്തിയാക്കി Supermarketil പോയി സാധനങ്ങൾ വാങ്ങി വരും. പിന്നീട് തുണികളൊക്കെ അലക്കി വൃത്തിയാക്കും.. താങ്കൾക്കു അറിയാമല്ലോ, അവൾക്കു ജോലിക്കു പോകേണ്ടാത്തൊണ്ടു ഇതെല്ലാം അവൾ ചെയ്യും.
കൗൺസിലർ- നിങ്ങൾ ജോലി കഴിഞ്ഞു വന്നിട്ട് എന്ത് ചെയ്യും?
ആകാശ്- വിശ്രമിക്കും, കാരണം രാവിലെ ജോലിക്കു പോയി ക്ഷീണിച്ചു വന്നത് കൊണ്ട് കുറച്ചു വിശ്രമിക്കും.
കൗൺസിലർ- അപ്പോൾ രാത്രിയിൽ നിങ്ങളുടെ ഭാര്യ എന്ത് ചെയ്യും? ആകാശ്- അവൾ രാത്രിയിലേക്ക് ഉള്ള ഭക്ഷണം തയ്യാറാക്കി എനിക്കും, കുട്ടികൾക്കും തന്നു, പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി വീണ്ടും വീടെല്ലാം ഒന്നുടെ അടുക്കി പെറുക്കി കുട്ടികളെ പല്ലു തേപ്പിച്ചു കിടത്തും.
കൗൺസിലർ- ഇങ്ങനെ ആണോ ദിവസവും?
ആകാശ്- അതെ, കാരണം അവൾക്കു ജോലിക്കു പോകേണ്ടാത്തൊണ്ടു ഇത് ആളാണ് ചെയ്യുക.
കൗൺസിലർ- അപ്പോൾ. ഇനി ഒന്ന് ആലോചിച്ചു നോക്ക്, ഇതിൽ ആരാണ് കൂടുതൽ സമയം ജോലി എടുത്തത്?
പലരും പുറത്തു പോയി ജോലി ചെയ്യുന്നതിനെ മാത്രമേ ജോലി ആയി കാണുന്നുള്ളൂ. പക്ഷെ അതിലും വളരെ ജോലി ഒരു വീട്ടിൽ ഒരു വീട്ടമ്മ ചെയ്യുന്നുണ്ടാകും. പക്ഷെ പലപ്പോഴും അത് ആരും തിരിച്ചറിയപെടുന്നില്ല. അവർ ചെയ്യുന്നതും ജോലി തന്നെ ആണ്. അവർക്കും ക്ഷീണം ഉണ്ടാകും. എന്നാലും അത് വക വയ്ക്കാതെ താബിന്റെ ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുന്നു.
ഇങ്ങനെ ഉള്ള വീട്ടമ്മക്ക് അവളുടെ ഭർത്താവു മനസിലാക്കി അവൾക്കു ഒരു കരുതൽ, ഒരു പിന്തുണ കൊടുത്താൽ ഇതില്പരം സന്തോഷം അവർക്കില്ല. പരസ്പരം ഉള്ള മനസ്സിലാക്കൽ ആണ് ഏതു ദാമ്പത്യവിജയത്തിന്റെ വിജയം.
ആകാശിനു അപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ട് , അവൻ അവളുടെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് ആ കൗൺസിലറോട് നന്ദി പറഞ്ഞു കൊണ്ട് സന്തോഷത്തോടു കൂടി പോയി..
കുടുംബജീവിതം, അത് പരസ്പരം മനസിലാക്കി പിന്തുണക്കുക.. ആ ഒരു പിന്തുണ മതി മറ്റെന്തിനേക്കാളും….
Awesome 👏🏻!!!!
thank you