ചുറ്റിലും കണ്ണോടിക്കു…

Motivation Short Stories

Motivation Short Stories: ഒരു ഗ്രാമത്തിൽ ഒരിക്കൽ വലിയ ഈശ്വരവിശ്വാസി ആയി ജീവിക്കുന്ന ആൾ ഉണ്ടായിരുന്നു.. അങ്ങനെ ഇരിക്കെ അവിടെ അടുത്തുള്ള പുഴയിൽ വലിയ പ്രളയം ഉണ്ടായി..വെള്ളം ഇങ്ങനെ കൂടി വരുന്നു എന്ന് മാധ്യമങ്ങളിൽ കൂടി മുന്നറിയിപ്പ് വന്നു കൊണ്ട് ഇരുന്നു..

ആ സമയം അവിടെ വലിയ ഒരു വാഹനം വന്നു അവിടെ ഉള്ള ആളുകളെ മാറ്റിപാർപ്പിക്കാൻ തുടങ്ങി. അങ്ങനെ ആ വാഹനം ആ മനുഷ്യന്റെ വീടിന്റെ മുന്നിൽ വന്നു നിന്ന് , തുടർന്ന് അതിൽ ഉള്ള ഒരാൾ പറഞ്ഞു, “കയറിക്കോളൂ, വെള്ളം കയറി  വരികെ ആണ്, ഉടൻ തന്നെ ഈ ഗ്രാമം മുങ്ങും”. ഇത് കേട്ട ആ മനുഷ്യൻ പറഞ്ഞു, ” വേണ്ട , ഞാൻ ഒരു വിശ്വാസി ആണ്, എനിക്ക് ദൈവത്തിൽ നല്ല വിശ്വാസം ഉണ്ട്, ദൈവം എന്നെ കാത്തു കൊള്ളും “.

കുറച്ചു കഴിഞ്ഞപ്പോൾ വെള്ളം കുറച്ചു കൂടി ഉയർന്നു, അയാള് മുകളിലുള്ള നിലയിലേക്ക് മാറി.

അപ്പോൾ ഒരു വള്ളത്തിൽ കുറച്ചു പേര് വന്നു പറഞ്ഞു, “നിങ്ങൾ അപകടത്തിൽ ആണ് , വേഗം ഈ വള്ളത്തിൽ കയറിക്കൊള്ളു”. പക്ഷെ അയാൾ മറുപടി പറഞ്ഞു, ” നിങ്ങൾ പേടിക്കണ്ട, ഞാൻ ഒരു വിശ്വാസി ആണ്, എത്ര വെള്ളം വന്നാലും ദൈവം എന്നെ നോക്കിക്കോളും. നിങ്ങൾ പോയ്കൊള്ളു”.

ഇത് കേട്ടു അവർ വള്ളവും കൊണ്ട് മറ്റു ഇടങ്ങളിലേക്ക് പോയി..

കുറച്ചു കഴിഞ്ഞപ്പോൾ വെള്ളം ഉയരാൻ തുടങ്ങി, അപ്പോൾ അയാൾ വീടിന്റെ ഏറ്റവും മുകളിൽ കയറി നിൽക്കുവാൻ തുടങ്ങി. അപ്പോൾ അത് വഴി ഒരു ഹെലികോപ്റ്റർ വരികയും, അതിലെ പൈലറ്റ് ഇയാളെ കാണുകയും ചെയ്തു, പൈലറ്റ് ആ ഹെലികോപ്റ്ററിൽ നിന്ന് ഒരു വലിയ ഏണി ഇറക്കി കൊടുത്തു അതിൽ കൂടി കയറി വരാൻ ആവശ്യപ്പെട്ടു.

എന്നാൽ അയാൾ പറഞ്ഞു, “നിങ്ങൾ പേടിക്കണ്ട, പൊയ്ക്കോളൂ, ഞാൻ ഒരു വിശ്വാസി ആണ്, ദൈവം എന്നെ നോക്കിക്കോളും “. അങ്ങനെ ആ ഹെലികോപ്റ്റർ വേറെ സ്ഥലത്തു ഉള്ള ആളുകളെ രക്ഷിക്കാൻ അവിടെ നിന്ന് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ വെള്ളം വീണ്ടും ഉയരാൻ തുടങ്ങി, അയാൾക്ക്‌ ആ വീടിന്റെ മുകളിൽ നിൽക്കാൻ പറ്റാതെ ആയി, അപ്പോൾ അയാൾ ദൈവത്തോട് ചോദിച്ചു, “ഞാൻ ഇത്ര വിശ്വാസി ആയിരുന്നിട്ടും അങ്ങ് എന്നെ രക്ഷിക്കാത്തതു എന്താണ്, ഞാൻ ഇവിടെ കിടന്നു മരിച്ചു പൊയ്ക്കോട്ടേ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്”.

ഉടൻ ദൈവം അവിടെ പ്രത്യക്ഷപെട്ടു അയാളോട് പറഞ്ഞു, ” ഞാൻ നിങ്ങൾക്കു രക്ഷപെടാൻ ഒരു വലിയ വാഹനവും, പിന്നീട് വള്ളവും , പിന്നീട് ഒരു ഹെലികോപ്ടറും അയച്ചു തന്നു. എന്നിട്ടും നിങ്ങൾ അതിൽ കയറി ഇല്ല. ഇതിൽ കൂടുതൽ ഞാൻ എന്താണ് ചെയ്തു തരേണ്ടത്?”

പലപ്പോഴും നമ്മൾ ഒരു പ്രശ്നത്തിൽ ഇരിക്കുമ്പോൾ പലരും നമ്മളെ സഹായിക്കാൻ വരാറുണ്ട്. പലതരം പരിഹാരങ്ങൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ട്. എങ്കിലും അതിൽ ശ്രെദ്ധിക്കാനോ , അതിനായി പ്രയത്നിക്കാനോ മിനക്കെടാതെ, ഒരു അത്ഭുതത്തിനായി കാത്തിരിക്കുന്നു…ദൈവം ഒരു മാന്ത്രികൻ അല്ല, പലർക്കും പ്രശ്നങ്ങൾ വരുമ്പോൾ, ദൈവം അവിടെ പരിഹാരത്തിനായി ഓരോ കാര്യം ഒരുക്കും. അത് കാണാതെ ഇരുന്നാൽ പരിഹാരം കിട്ടുകയില്ല..

ദൈവം നേരിട്ട് തരും എന്ന് വിചാരിക്കരുത്, മനുഷ്യനിൽ കൂടിയും പ്രകൃതിയിൽ കൂടിയും ആണ്  ദൈവം പ്രവർത്തിക്കുന്നത്..ചില പ്രത്യേക സാഹചര്യം  വരുമ്പോൾ മാത്രം ആണ് പലരുടെയും ജീവിതത്തിൽ അത്ഭുതം ദൈവം നേരിട്ട് പ്രവർത്തിക്കുന്നത്..അത് ചിലരുടെ അനുഭവത്തിൽ നിന്ന്  മനസിലാക്കാം..അല്ലാതുള്ള കാര്യങ്ങളിൽ പരിഹാരത്തിനായി നമ്മൾ സ്വയം ശ്രെമിക്കുമ്പോൾ അവിടെ ദൈവം അതിനുള്ള കാര്യങ്ങളും  ഒരുക്കും.

 ” പതിയെ  ചുറ്റും കണ്ണോടിക്കുക, നിന്റെ പരിഹാരം നിന്റെ അരികിൽ തന്നെ കാണും”.

3 thoughts on “ചുറ്റിലും കണ്ണോടിക്കു…”

Leave a Comment

Your email address will not be published. Required fields are marked *