ജീവിതത്തിനു കൊടുക്കേണ്ട പ്രാധാന്യം

Inspirational Moral Story

Inspirational Moral Story: വർഷങ്ങൾക്കു ശേഷം, പഠനകാലത്തെ ആ പഴയ മധുരതരമായ ഓർമ്മകൾ പങ്കു വെക്കാൻ ആ കൂട്ടുകാർ അവരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്റെ അടുക്കൽ ഒത്തു കൂടി. അവർ തമ്മിൽ വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷം അവർ തമ്മിൽ പങ്കുവച്ചു. പലരും പല മേഖലകളിൽ ജീവിക്കുന്നു. അവരുടെ ആ പഴയ അധ്യാപകൻ അവരുടെ മുന്നിലേക്ക് വന്നു.. ആ അദ്ധ്യാപകന്റെ പഴയ പഠന രീതികൾ അവരുടെ മനസിലേക്ക് വന്നു . ആ അധ്യാപകൻ അവർക്കു മുന്നിൽ ഇരുന്നു വിശേഷങ്ങൾ പങ്കു വച്ചു. ഓരോരുത്തർ പല മേഖലയിൽ  ജീവിക്കുന്നു എന്ന് അറിഞ്ഞു ആ അധ്യാപകൻ സന്തോഷിച്ചു.

തന്റെ പ്രിയപ്പെട്ട ആ പഴയ വിദ്യാർത്ഥികൾക്ക് വേണ്ടി അദ്ദേഹം അകത്തു പോയി ചായ ഉണ്ടാക്കി കൊണ്ട് വന്നു. എല്ലാവർക്കുമായി ചായ കൊടുക്കാൻ പല തരത്തിലുള്ള ഗ്ലാസുകളും, കപ്പുകളും , ക്രിസ്റ്റൽ കപ്പുകളും ഉൾപ്പെടെ വില കൂടിയതും, വില കുറഞ്ഞതും ആയ സാധാരണ പ്ലാസ്റ്റിക് കപ്പുകൾ വരെ നിരത്തി വച്ചിട്ട് തന്റെ വിദ്യാർത്ഥികളോട് ചായ ഒഴിച്ചു സഹായിക്കാൻ വിളിച്ചു..

അങ്ങനെ എല്ലാവരുടെയും കൈയിൽ  ചായ നിറഞ്ഞ കപ്പുകൾ കണ്ടു എല്ലാവര്ക്കും ചായ കിട്ടി എന്ന് അദ്ദേഹം ഉറപ്പിച്ചു. തുടർന്ന് ആ അധ്യാപകൻ ആ വിദ്യാർത്ഥികളോട് പറഞ്ഞു,”നിങ്ങൾ ശ്രെദ്ധിച്ചോ , നിങ്ങളുടെ കൈയിൽ ഉള്ള കപ്പുകൾ എല്ലാം ഏറ്റവും മനോഹരമായതു ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ വില കുറഞ്ഞ സാധരണ കപ്പുകൾ അവിടെ ഇപ്പോഴും ആരും എടുക്കാതെ ഒഴിച്ചിട്ടിരിക്കുന്നു. ഇത് സാധരണ എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യം ആണ്,

ജീവിതത്തിൽ എല്ലാവരും തിരഞ്ഞെടുക്കുന്നത് മനോഹരമായതും, വിലകൂടിയതും ആണ് . ഒരു പക്ഷെ ഇങ്ങനെ ഉള്ളത് തിരഞ്ഞെടുക്കാൻ,  മനുഷ്യന് വളരെ പ്രശ്നങ്ങളും, പിരിമുറുക്കങ്ങളും നേരിടേണ്ടി വരം..നിങ്ങളുടെ കൈയിൽ ഇരിക്കുന്ന ആ വിലപിടിപ്പുള്ള കപ്പുകളിൽ , ചായ കുടിച്ചത് കൊണ്ട് , ചായയുടെ രുചിക്ക് ഒട്ടും വ്യത്യാസം വരുന്നില്ല. ആ വില കൂടിയ കപ്പുകൾക്കു ആ ചായയുടെ ഗുണത്തിന് ഒരു വ്യത്യാസം വരുത്താൻ സാധിക്കില്ല. എങ്കിലും നിങ്ങൾ തിരഞ്ഞെടുത്തത് ആ മനോഹരവും, വിലപിടിപ്പുള്ള കപ്പുകളും.

ആ വില കൂടിയ കപ്പുകൾ മാത്രം എല്ലാവര്ക്കും പുറമെ കാണാം, എങ്കിലും അതിനുള്ളിൽ ഉള്ളത്  ഒരേ ചായ ആണ്, അത് മറ്റുള്ളവർക് കാണാൻ കഴിഞ്ഞെന്നു വരില്ല.. നമ്മൾക്ക് എല്ലാവര്ക്കും അതിനുള്ളിൽ ഉള്ള ചായ ആണ് വേണ്ടത്, എങ്കിലും തിരഞ്ഞെടുക്കന്നത് വലിയ വില കൂടിയതും, മനോഹരമായതും.”

ആ കപ്പിനുള്ളിൽ ഉള്ള ചായ നമ്മുടെ ജീവിതത്തെ സൂചിപ്പിക്കുന്നു, നമ്മുടെ ജോലി, പണം, വാഹനം, സ്ഥാനങ്ങൾ എല്ലാം ആ കപ്പുകളെയും സൂചിപ്പിക്കുന്നു.. പുറമെ കാണുന്ന ആ കപ്പുകൾ ഒന്നും നമ്മുടെ ജീവിതത്തിന്റെ ഗുണമേന്മ കൂട്ടുകയോ, നമ്മുടെ ജീവിതം എങ്ങനെ ഉള്ളത് ആണെന്ന് ഉള്ളത് വെളിപ്പെടുത്തുന്നില്ല..പലപ്പോഴും നമ്മൾ കപ്പുകൾ തിരഞ്ഞെടുക്കാൻ മുൻഗണന കൊടുക്കുമ്പോൾ, അതിനുള്ളിൽ ഉള്ള ചായ രുചിയോടെ ആസ്വദിക്കാൻ മറന്നു പോകുന്നു.

ഇത് പോലെ സന്തോഷം  എന്ന് പറയുന്നത് പുറമെ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ മൂലം അല്ല, പകരം അതിനു ഉള്ളിൽ ഉള്ള ജീവിതത്തിൽ നിന്ന് സന്തോഷവും, സമാധാനവും കണ്ടെത്തുന്നത് മൂലമാണ്. നിങ്ങളുടെ സന്തോഷവും, സമാധാനവും ഒന്നും പുറമെ കാണുന്ന നിങ്ങളുടെ ജോലിയെയോ, പണത്തെയോ, സ്ഥാനമാനങ്ങളെയോ ആശ്രയിച്ചല്ല, നിങ്ങൾ ജീവിതത്തിനു കൊടുക്കുന്ന പ്രാധാന്യത്തിനു അനുസരിച്ചു ആണ്.”

തങ്ങളുടെ ആ പ്രിയപ്പെട്ട അദ്ധ്യാപകൻ പറഞ്ഞത് ആ വിദ്യാർത്ഥികളുടെ കണ്ണ് നനയിച്ചു. കുറെ കഴിഞ്ഞു വീണ്ടും കാണാം എന്ന് പറഞ്ഞു അവർ അവിടെ നിന്ന് പിരിഞ്ഞു അവരവരുടെ ജീവിതത്തിലേക്ക് പോയി.

“പണത്തിനും മറ്റും മുൻഗണന കൊടുത്തു, അതിനു പിന്നാലെ ഓടുമ്പോൾ ജീവിക്കാൻ മറന്നു പോവല്ലേ”.

3 thoughts on “ജീവിതത്തിനു കൊടുക്കേണ്ട പ്രാധാന്യം”

Leave a Comment

Your email address will not be published. Required fields are marked *