സംഭവച്ചിത് എല്ലാം നല്ലതിന്!

motivational short story

Motivational Short Story: ഒരിക്കൽ വളരെ ഹൃദയവിശാലതയുള്ള  ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം തന്റെ രാജ്യം വളരെ നന്നായി നോക്കിയിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു apple മുറിക്കുക ആയിരുന്നു. അതിനടയിൽ അദ്ദേഹത്തിന്റെ കൈവിരൽ നല്ലവണ്ണം മുറിഞ്ഞു. വേദന കൊണ്ട് രാജാവ് ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ഇത് കേട്ട അദ്ദേത്തിന്റെ ഒരു മന്ത്രി വന്നു ,രാജാവിന്റെ മുറിവിൽ കുറച്ചു തുണി വച്ച് കെട്ടുകയുണ്ടായി. തുണി കെട്ടികൊണ്ടിരിക്കുമ്പോൾ , മന്ത്രി, രാജാവിനോടായി പറഞ്ഞു, ” സങ്കടപെടേണ്ട അങ്ങ്, സംഭവിച്ചതെന്താണോ, അത് നല്ലതിന് വേണ്ടിയാണ്, അത് ദൈവത്തിന്റെ അനുഗ്രഹം ആണ്, അതിനാൽ ദൈവത്തിനു നന്ദി പറയുക”.

ഇത് കേട്ട രാജാവിന് ദേഷ്യം വന്നു, അദ്ദേഹം മന്ത്രിയോട് പറഞ്ഞു, ” നിങ്ങൾ  എന്ത് മണ്ടത്തരമാണ് പറയുന്നത്, എന്റെ കൈവിരലിൽ നിന്ന് ധാരാളം രക്തം പോയി, വേദനകൊണ്ടു ഞാൻ നിലവിളിക്കുമ്പോൾ നിങ്ങൾ അത് അത് ദൈവത്തിന്റെ അനുഗ്രഹം അന്നെന്നു പറയുന്നോ?”. നിങ്ങൾ ഒരു മണ്ടൻ ആണ്. നിങ്ങളെ ഇപ്പോൾ തന്നെ കാരാഗൃഹത്തിൽ അടക്കാൻ ഞാൻ ഉത്തരവിടുന്നു’.

ഉടൻ തന്നെ മന്ത്രിയെ കാരാഗൃഹത്തിൽ അടക്കാൻ രാജാവ് ഭടന്മാരോട് പറഞ്ഞു.

അപ്പോളും മന്ത്രി പുഞ്ചിരിച്ചു കൊണ്ട് രാജാവിനോട് പറഞ്ഞു, ” ഈ സംഭവിച്ചതെന്താണോ, അതും ദൈവത്തിന്റെ അനുഗ്രഹം, അതിനു ദൈവത്തിനു ഞാൻ നന്ദി പറയുന്നു”.

പിറ്റേ ദിവസം രാജാവ് നായാട്ടിനായി കാട്ടിലേക്ക് പോയി, അപ്പോൾ അദ്ദേഹത്തിന്റെ കൂടെ പരിചാരകരോ, മന്ത്രിയോ ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രാജാവിന് വഴി തെറ്റി, അവസാനം അദ്ദേഹം ദുഷ്ടന്മാരായ കാട്ടിൽ ഉള്ള ഗോത്രവിഭാഗത്തിന്റെ കൈയിൽ അകപ്പെട്ടു. അവർ അദ്ദേഹത്തെ അവരുടെ ഗോത്ര തലവന്റെ അടുത്ത് കൊണ്ട് പോയി. അവർ രാജാവിനെ ഒരു മരത്തിൽ കെട്ടിയിട്ടു.

അവർ അദ്ദേഹത്തെ അവരുടെ ആചാര പ്രകാരം കാട്ടുദേവതക്ക് ബലി കൊടുക്കാൻ തീരുമാനിച്ചു. രാജാവ് നിസ്സഹായനായി നിൽക്കേണ്ടി വന്നു, അദ്ദേഹം വളരെ സങ്കടപ്പെട്ടു, അദ്ദേഹത്തെ ആരും ഒന്ന് സഹായിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല.

അങ്ങനെ അവർ ബലി കൊടുക്കാൻ ഉള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയപ്പോൾ അവരുടെ പുരോഹിതൻ രാജാവിന്റെ അടുത്ത് വന്നു അദ്ദേഹത്തെ പരിശോധിച്ചു. അപ്പോൾ ആ പുരോഹിതന്റെ ശ്രദ്ധയിൽ രാജാവിന്റെ കൈവിരലിൽ തുണി ചുറ്റിയിരിക്കുന്നു കണ്ടു, അത് പരിശോധിച്ച് നോക്കിയപ്പോൾ ത്തു കൈവിരൽ മുറിഞ്ഞത് ആണെന്ന് മനസിലായി.

ഉടൻ തന്നെ അവരുടെ പുരോഹിതൻ ഗോത്രത്തലവനോട് പറഞ്ഞു, ” ഈ മനുഷ്യന്റെ കൈവിരൽ ഒന്ന് മുറിഞ്ഞത് ആണ്, നമ്മുക്ക് ആവശ്യം ഒരു മുറിവ് പോലും ഇല്ലാത്ത ഒരു പൂർണ ശരീരം ആണ്. ഇതിൽ നമ്മുടെ ദേവി പ്രസാദിക്കില്ല, ഇയാൾ ബലിക്ക് യോഗ്യനല്ല, ഇയാളെ വിട്ടയക്കുക”.

അങ്ങനെ ഗോത്രത്തലവൻ രാജാവിനെ വെറുതെ വിട്ടു, രാജാവ് സുരക്ഷിതമായി കൊട്ടാരത്തിൽ എത്തി നടന്ന കാര്യങ്ങൾ കാരാഗൃഹത്തിൽ ഉള്ള മന്ത്രിയോട് പറഞ്ഞു. ഉടൻ മന്ത്രി, പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, ” ഞാൻ അങ്ങയോടു പറഞ്ഞിരുന്നില്ലേ സംഭവിച്ചതെല്ലാം നല്ലതിനാണെന്നും , അത് ദൈവത്തിന്റെ അനുഗ്രഹം ആണെന്നും.”

ആ ദിവസം അങ്ങയുടെ കൈവിരൽ മുറിഞ്ഞത് കൊണ്ട് അങ്ങയുടെ ജീവൻ രക്ഷിക്കാനായി, അതുപോലെ അങ്ങ് എന്നെ കാരാഗൃഹത്തിൽ അടച്ചതു കൊണ്ട് എന്റെ ജീവനും രക്ഷപെട്ടു.

ഇത് കേട്ട് രാജാവ് ആകെ സംശയമായി ,” ഇത് എങ്ങനെ മന്ത്രിയുടെ ജീവൻ രക്ഷിച്ചു”.

മന്ത്രി പറഞ്ഞു, ” അങ്ങ് എന്നെ കാരാഗൃഹത്തിൽ അടച്ചില്ലായിരുന്നില്ലെങ്കിൽ ഞാനും അങ്ങയോടു ഒപ്പും കാട്ടിലേക്ക് വരേണ്ട ആളായിരുന്നു. ഞാൻ കൂടി വന്നിരുനെങ്ങിൽ എന്നെ അവർ ബലിക്ക് കൊടുക്കുമായിരുന്നു, കാരണം എന്റെ ശരീരത്തിൽ മുറിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇത് കൊണ്ട് ആണ് ഞാൻ പറഞ്ഞത് സംഭവിച്ചത് നല്ലതിനാണെന്നും , ദൈവത്തിന്റെ അനുഗ്രഹം ആണെന്നും . അത് ഞാൻ വിശ്വസിച്ചു”.

ഇത് മനസിലാക്കിയ രാജാവ് മന്ത്രിയെ സ്വതന്ത്രനാക്കി .

പലപ്പോഴും നമ്മുടെ ജീവിതത്തിലും പല വേദനകൾ വരുമ്പോൾ നമ്മൾ നിരാശപ്പെടാറുണ്ട്, നമ്മുടെ ജീവിതത്തിൽ എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പരിതപിക്കാറുണ്ട്. എന്നാൽ ദൈവം ഒരിക്കലും നിങ്ങളെ ശിക്ഷിക്കുക അല്ലെ, മറിച്ചു അതിനായി തയ്യാറാകുക ആണ്. ചില വേദനകൾ തത്കാലം പ്രയാസം ഉണ്ടാക്കിയേക്കും, എന്നാൽ അതിലും നല്ല ഒരു നന്മ നമ്മളെ കാത്തിരിക്കുന്നുണ്ടാവും. അതിനാൽ ഒന്നിനെ കുറിച്ചും ഭാരപ്പെടണ്ട. നമ്മൾ അന്നന്നത്തെ സന്തോഷത്തിൽ പങ്കു ചേരുക, പിന്നീട് വരുന്നത് എല്ലാം ദൈവം നന്മക്കു ആയി ഭാവികുമാറാകും. ദൈവത്തിൽ വിശ്വാസമർപ്പിച്ചാൽ മാത്രം മതി.

“നമ്മൾ ഓരോ നിമിഷവും ആസ്വദിക്കുക.. ഭാവിയെ കുറിച്ച് വെറുതെ വ്യാകുലപ്പെടേണ്ടാ”.

Leave a Comment

Your email address will not be published. Required fields are marked *